ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനമാണ് അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് (International Bank For Reconstruction and Development) (IBRD). ലോക ബാങ്ക് എന്ന പേരിലും അറിയപ്പെടുന്നു. പുനരുത്പാദനക്ഷമമായ മുതൽമുടക്കിനുവേണ്ട സ്വകാര്യമൂലധനം കിട്ടാതെവരുമ്പോൾ വായ്പകൾ നൽകി ബാങ്ക് അംഗരാഷ്ടങ്ങളെ സഹായിക്കുന്നു. അംഗരാഷ്ട്രങ്ങളുടെ ഗവൺമെന്റുകൾക്കും ഗവൺമെന്റ് ഏജൻസികൾക്കും ഗവൺമെന്റിന്റെ ഉറപ്പോടുകൂടി സ്വകാര്യ ഏജൻസികൾക്കും വായ്പ നൽകാറുണ്ട്. യുദ്ധക്കെടുതികൾക്ക് വിധേയമായ രാഷ്ട്രങ്ങളുടെ വികസനപ്രവർത്തനങ്ങൾക്കും സാമ്പത്തിക സഹായം നൽകാൻ വേണ്ടിയാണ് ഈ സ്ഥാപനം രൂപംകൊണ്ടത്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറയുമെന്നാണു ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018-19ല്‍ 6.9 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്