ഉയർന്ന തോതിലുള്ള ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്ക് പേരുകേട്ട ഒരു രാജ്യത്ത് പോലീസ് സ്റ്റേഷനുകളിലെ വനിതാ ഓഫീസർമാരുടെ സാന്നിധ്യം സ്ത്രീകൾക്ക് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലേക്ക് പ്രവേശനം എളുപ്പമാക്കും. 2020 ലെ കണക്കനുസരിച്ച് ഇന്ത്യൻ പോലീസിൽ 12% മാത്രമാണ് സ്ത്രീകൾ.
ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ കോഴിക്കോട് ആണ്.1973 ഒക്ടോബർ 27ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഈ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്.