ക്രിക്കറ്റ് എന്ന ടീം സ്‌പോർട്‌സിന്റെ സ്ത്രീകൾ മാത്രം കളിക്കുന്ന രൂപമാണ് വനിതാ ക്രിക്കറ്റ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പ്രൊഫഷണൽ തലത്തിൽ വനിതാ ക്രിക്കറ്റ് കളിക്കുന്നുണ്ട്, ഏതാണ്ട് 108 ദേശീയ ടീമുകൾ അന്താരാഷ്ട്ര തലത്തിൽ പങ്കെടുക്കുന്നുണ്ട്. അവരിൽ 11 പേർക്ക് വനിതാ ടെസ്റ്റ്, ഓ ഡി ഐ സ്റ്റാറ്റസും മറ്റുള്ളവർക്ക് ടിട്വന്റി സ്റ്റാറ്റസും ഉണ്ട്. 1745 ജൂലായ് 26-ന് ഇംഗ്ലണ്ടിലാണ് ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ട വനിതാക്രിക്കറ്റ് മത്സരം നടന്നത്.
ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിലെ ഏറ്റവും ഉല്ലാസവതിയാണ് ജെമീമ റോഡ്രിഗ്രസ്. പക്ഷേ, ബാറ്റിങ്ങിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് വളരെ ഗൗരവക്കാരിയാകുമെന്ന് ടീം അംഗങ്ങള്‍ പറയുന്നു.