ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിലെയും പ്രീമിയർ ലീഗ് ടീമായ മാഞ്ചെസ്റ്റർ യുണൈറ്റെഡിലെയും കരുത്തനായ മുന്നേറ്റ നിരക്കാരനാണ് വെയ്ൻ റൂണി. ജനനം:1985 ഒക്ടോബർ 24.2003 ൽ ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച റൂണി ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി (പിന്നീട് ഈ റെക്കോർഡ് തിയോ വാൽക്കോട്ട് തിരുത്തുകയുണ്ടായി). 2002 ൽ എവർട്ടന് ഫുട്ബാൾ ടീമിന് വേണ്ടി കളിച്ച റൂണിയെ 2004 ൽ മുൻനിര ടീമായ മാഞ്ചെസ്റ്റർ യുണൈറ്റെഡ് തങ്ങളുടെ ടീമിലെത്തിച്ചു. അന്നുമുതൽ ടീമിന്റെ വിജയങ്ങളിൽ റൂണി നിർണായക പങ്കു വഹിച്ചു വരുന്നു.