ഒരു പാകിസ്താൻ ക്രിക്കറ്റ് ഇതിഹാസമായിരുന്നു വസീം അക്രം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബൗളർ ആണ് അക്രം.1966-ൽ പാകിസ്താനിലെ ലാഹോറിൽ ജനിച്ചു. 1988-ൽ ഇംഗ്ലണ്ടിലെ കൗണ്ടി ക്ലബായ ലങ്കാഷെയറുമായി കരാറൊപ്പുവെച്ചു. വളരെ പെട്ടെന്ന് ഏകദിന ക്രിക്കറ്റിൽ ഏറ്റവും നല്ല ബൗളറെന്ന ഖ്യാതി നേടി. ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ 500-ൽ കൂടുതൽ വിക്കറ്റ് എടുക്കുന്ന ആദ്യബൗളർ വസീം അക്രമാണ്. കിങ് ഓഫ് സിംഗ് എന്ന പേരിൽ അക്രം അറിയപ്പെടുന്നു.