രണ്ടോ അതിലധികമോ പ്രദേശങ്ങളോ വിഭാഗങ്ങളോ ചേരി തിരിഞ്ഞ് ആയുധങ്ങളോടു കൂടിയും സേനയെ ഉപയോഗിച്ചും നടത്തുന്ന പോരാട്ടമാണ് യുദ്ധം. കീഴടക്കുക , ഉദ്ദേശ്യം അടിച്ചേൽപ്പിക്കുക, അവകാശം പിടിച്ചു വാങ്ങുക എന്നിവയാകാം യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. രാഷ്ട്രവൽക്കരണം, സേനാസന്നാഹം എന്നിവ നൂതനയുഗത്തിൽ യുദ്ധത്തിനു വഴിതെളിച്ചു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അതിരുതർക്കം യുദ്ധത്തിനു കാരണമാകാം. ആരംഭം മുതലുള്ള മരണം വച്ചുനോക്കിയാൽ ഏറ്റവും മാരകമായ യുദ്ധം രണ്ടാം ലോകമഹായുദ്ധമാണ്. 6 കോടിക്കും 8.5 കോടിക്കുമിടയിൽ ആൾക്കാരാണ് ഈ യുദ്ധത്തിൽ മരിച്ചത്.
മോസ്‌ക്‌വ കപ്പലിന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ക്കൊപ്പം കബളിപ്പിക്കാനായി ടിബി-2 ഡ്രോണുകള്‍ പറത്തിയുമാണു നെപ്റ്റ്യൂണ്‍ ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്…