വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട കേസാണ് വാളയാർ സ്ത്രീപീഡനക്കേസ് എന്നറിയപ്പെടുന്നത്. 13 ഉം ഒമ്പതും വയസുള്ള രണ്ട് പെൺകുട്ടികളെ 52 ദിവസങ്ങളുടെ ഇടവേളയിൽ ഒറ്റമുറി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മരണത്തിന് മുമ്പ് ഇവർ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
2017 ജനുവരി 13 ന് 13 വയസുള്ള മൂത്ത സഹോദരിയെ ഒൻപത് വയസുള്ള ഇളയ സഹോദരി ഒറ്റമുറി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുഖം മറച്ചുകൊണ്ട് രണ്ടുപേർ അന്ന് വീട്ടിൽ നിന്ന് ഇറങ്ങുന്നത് താൻ കണ്ടതായി ഇളയ സഹോദരി പിന്നീട് പോലീസിനോട് പറഞ്ഞിരുന്നു. മകളെ കൊലപ്പെടുത്തിയതാണെന്ന് നിർമാണത്തൊഴിലാളികളായ മാതാപിതാക്കൾ ആരോപിച്ചിട്ടും അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. രണ്ടുമാസത്തിനുശേഷം, ഇളയ സഹോദരിയെയും, മാർച്ച് 4 ന് ഇതേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിന്നീട് നടന്ന പ്രതിഷേധങ്ങളെ തുടർന്നുണ്ടായ സമ്മർദ്ദം, പൊലീസിനെ വേഗത്തിൽ പ്രവർത്തിക്കാനും പ്രായപൂർത്തി ആകാത്ത ഒരാൺകുട്ടി ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യാനും പ്രേരിപ്പിച്ചു. ബലാത്സംഗത്തിനും ആത്മഹത്യ പ്രേരണക്കും പോക്‌സോ നിയമത്തിലെ കർശന വ്യവസ്ഥകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. Read More
തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ അമ്മ തനിക്കെതിരെ ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്തകളെ സ്വാഗതം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമല്ലോ എന്നാണ് പിണറായി വാർത്താസമ്മേളനത്തിൽ ചോദിച്ചത്.…
വിധി വന്ന് ഒരു വർഷം പൂർത്തിയായ ദിവസം മുതൽ ഒരാഴ്ചയാണ് സമരപരിപാടികൾ നടന്നത്. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ടതിന്റെ ഒന്നാം വാർഷികദിനത്തിലാണ് സമരം അവസാനിപ്പിക്കുന്നത്
ആദ്യം കേസ് അന്വേഷിച്ച വാളയാർ എസ്ഐ, പി.സി.ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി സോജൻ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ…
“പൊലീസാകാനായിരുന്നു ഇളയമോള്‍ക്ക് ആഗ്രഹം. മൂത്തകുട്ടിയുടെ മരണത്തിനുശേഷം ഇടയ്ക്കിടെ പറയുമായിരുന്നു പഠിച്ച് പൊലീസായിട്ട്, അന്നു വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ മുഖം മറച്ച ആളുകളെ കണ്ടുപിടിക്കും ശിക്ഷിക്കും എന്നൊക്കെ”