കാലിഫോർണിയയിലെ ഫോസ്റ്റെർ സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ബഹുരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളാണ് വീസ ഇൻകോർപ്പറേഷൻ. ലോകത്തെമ്പാടും വീസ ക്രെഡിറ്റ് കാർഡ്, വീസ ഡെബിറ്റ് കാർഡ് എന്നിവയിലൂടെ നടക്കുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറുകൾ സുഗമമാക്കുകയാണ് വീസ ഇൻകോർപ്പറേഷൻ ചെയ്യുന്നത്.വീസ നേരിട്ട് കാർഡുകളൊന്നും തന്നെ വിതരണം ചെയ്യുന്നില്ല; പകരം ‘വീസ’ എന്ന് അടയാളപ്പെടുത്തിയിട്ടുള്ള ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി ഉപഭോക്താക്കൾക്ക് വേണ്ട സാമ്പത്തികമായ ഇടപാടുകൾക്കുള്ള ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് ക്യാഷ് എന്നിങ്ങനെയുള്ള സഹായങ്ങൾ നൽകുകയാണ് ചെയ്യുന്നത്. 2009 -ൽ വീസ ഇൻകോർപ്പറേഷന്റെ ആഗോള ശൃംഖലയായ ‘വീസനെറ്റ്’ 62 ശതകോടി ഇടപാടുകളിലായി മൊത്തം 4.4 ലക്ഷം കോടി യു.എസ് ഡോളർ കൈകാര്യം ചെയ്തിരുന്നു.Read More
നവംബർ 21ന് പ്രാബല്യത്തിൽ വന്ന ചട്ടം അനുസരിച്ച്, വിസിറ്റിംഗ് വിസയോ ടൂറിസ്റ്റ് വിസയോ ഉള്ള യാത്രക്കാരുടെ പാസ്‌പോർട്ടിൽ ഗിവൺ നെയിമും സർനെയിമും വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ അവർക്ക് വിസ…
സ്വന്തം സ്‌പോണസര്‍ഷിപ്പില്‍ പലതവണ യു എ ഇ സന്ദര്‍ശിക്കാന്‍ കഴിയുമെന്നതാണ് അഞ്ചുവർഷ വിസയുടെ പ്രധാന സവിശേഷത. യു എ ഇയിലെത്തിയാല്‍ 90 ദിവസം വരെ തുടര്‍ച്ചയായി തങ്ങാം.…