ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. ആംഗലേയ ഭാഷയിൽ ഇത് Virus എന്നെഴുതുന്നു. ലത്തീനിൽ വിഷം എന്നാണ് ഈ പദത്തിനർഥം. സാധാരണ സൂക്ഷ്മദർശിനികളിൽ കൂടി ഇവയെ കാണാൻ സാധ്യമല്ല.ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ മാത്രമേ ഇവയെ കാണാനാവു. അറിയപ്പെടുന്ന ആദ്യത്തെ വൈറസ് 1899-ൽ ബെയ്ജെറിങ്ക് (Martinus Beijerinck) കണ്ടെത്തിയ പുകയില മൊസെയ്ക്ക് വൈറസ് (Tobacco Mosaic Virus) ആണ്. ഇന്ന് 5000-ൽ പരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. വൈറസുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് വൈറോളജി (virology).
രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടിച്ചേർന്നതാണ് വൈറസിന്റെ ശരീരം; ജനിതക വിവരങ്ങൾ വഹിക്കുന്ന നീണ്ട തന്മാത്രകളായ ഡി.എൻ.എ. (DNA), ആർ.എൻ.എ (RNA) എന്നിവയിലൊന്നിൽ നിർമ്മിതമായ ജീനുകൾ എല്ലാ വൈറസുകളിലും കാണപ്പെടുന്നു; ആതിഥേയ കോശങ്ങൾക്ക് വെളിയിലായിരിക്കുമ്പോൾ ചില വൈറസുകളിൽ ഇതിന് കൊഴുപ്പ് കൊണ്ടുള്ള ഒരു ആവരണമുണ്ടായിരിക്കും. ഹെലിക്കൽ മുതൽ സങ്കീർണ്ണമുള്ളതുമായ വ്യത്യസ്തങ്ങളായ ആകൃതികളാണ് വൈറസുകൾക്കുള്ളത്. ബാക്ടീരിയയുടെ നൂറിലൊന്ന് മാത്രം വലിപ്പമുള്ളവയാണ് ഇവ. വൈറസുകളുടെ ഉൽഭവത്തെപ്പറ്റി ഇന്നും ഒരു വ്യക്തമായ ധാരണയില്ല: ചിലത് കോശങ്ങൾക്കിടയിൽ സഞ്ചരിക്കാൻ സാധ്യമായ ഡി.എൻഎ യുടെ പ്ലാസ്മിഡ് ഖണ്ഡങ്ങളിൽ നിന്ന് രൂപം കൊള്ളുന്നവയോ ബാക്ടീരിയകളിൽ നിന്ന് ഉൽഭവിക്കുകയോ ചെയ്യുന്നു എന്ന് അനുമാനിക്കുന്നു.Read More
ദക്ഷിണ കന്നഡയില്‍നിന്നുള്ള 11 പേരും ഉഡുപ്പിയില്‍നിന്നുള്ള ഏഴു പേരും കേരളത്തില്‍നിന്നുള്ള 16 പേരും ഉൾപ്പടെ 34 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. വ്യാജ മേൽവിലാസം നൽകിയ രണ്ട് ദക്ഷിണ കന്നഡ…
പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പ്രതലങ്ങളിലൂടെയോ പകരുന്ന അതിവ്യാപന ശേഷിയുള്ള വൈറസാണു നോറോ. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും അണുബാധയുണ്ടാവാം