ജനനം. ജനുവരി 18, 1972
വിനോദ് ഗണപത് കാബ്ലി അഥവാ വിനോദ് കാംബ്ലി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാണ്. ഏവരാലും അംഗീകരിക്കപ്പെട്ട അസാമാന്യപ്രതിഭയുള്ള കളിക്കാരനായിരുന്നു കാംബ്ലി. അദ്ദേഹം തന്റെ മുഴുവൻ കഴിവുകളും ഉപയോഗപെടുത്തിയിട്ടില്ലന്നാണ് ഇപ്പോഴും സാമാന്യേനെ വിശ്വസിക്കുന്നത്. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സറടിച്ചാണ് രഞ്ജിയിൽ കാംബ്ലി അരങ്ങേറിയത്. ആവേശമുണർത്തുന്ന തുടക്കമായിരുന്നു കാംബ്ലിക്ക് ടെസ്റ്റ് ക്രിക്കറ്റിൽ, ആദ്യ ഏഴ് ടെസിനുള്ളിൽ രണ്ട് ഇരട്ട ശതകവും രണ്ട് ശതകവും കാംബ്ലി സ്വന്തം പേരിൽ ചേർത്തു. എന്നാൽ പിന്നീടങ്ങോട്ട് ആ സ്ഥിരത നിലനിർത്താൻ കാംബ്ലിയ്ക്കായില്ല.