scorecardresearch

VHP

വി.എച്.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വിശ്വ ഹിന്ദു പരിഷത്ത് , ഇന്ത്യൻ ദേശീയത അടിസ്ഥാനമാക്കി 1964-ൽ രൂപംകൊണ്ട ഒരു വലതുപക്ഷ അന്താരാഷ്‌ട്ര ഹിന്ദു സംഘടനയാണ്. ധർമ്മത്തെ സംരക്ഷിക്കുന്നവരെ ധർമ്മം സംരക്ഷിക്കുന്നു എന്നർഥം വരുന്ന “ധർമ്മോ രക്ഷതി രക്ഷ” എന്നതാണ് പ്രേരണാ വാചകം. ജാതീയതകൾക്കും മറ്റു വ്യത്യാസങ്ങൾക്കും അതീതമായി, വിവിധ ഹിന്ദു സമുദായങ്ങളുടെ ഏകീകരണവും ഹിന്ദുക്കളുടെ സംരക്ഷണവുമാണ്‌ സംഘടനയുടെ ലക്‌ഷ്യം. രാമജന്മഭൂമി-ബാബരി മസ്ജിദ്‌ തർക്കമന്ദിരത്തിൻറെ സ്ഥാനത്ത് ക്ഷേത്രം പണിയാനുള്ള പ്രക്ഷോഭത്തിലൂടെയാണ് വി.എച്ച്.പി ശ്രദ്ധയിൽ വരുന്നത്. പിന്നീട് ബാബറി മസ്ജിദ്‌ തകർത്ത സംഭവത്തിൽ വി.എച്.പിയും പങ്കാളികളായിരുന്നു.

VHP News

നെഹ്‌റുവിനെ ‘റേപ്പിസ്റ്റ്’ എന്നുവിളിച്ച് സാധ്വി പ്രാചി; പ്രതിഷേധം ശക്തം

ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമായി മാറിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചാണ് ഹിന്ദു സംഘടന നേതാവിന്റെ വിവാദ പ്രസ്താവന

Pravin Togadia
പുതിയ പാര്‍ട്ടിയുമായി പ്രവീണ്‍ തൊഗാഡിയ; തിരഞ്ഞെടുപ്പില്‍ മത്സരിക്കും

മോദിയുടെ നോട്ട് നിരോധനം, ജിഎസ്ടി, ചെറുകിട വ്യവസായങ്ങള്‍ക്ക് മേല്‍ അനാവശ്യമായ നികുതി ചുമത്തല്‍ എന്നീ തീരുമാനങ്ങള്‍ തൊഴില്‍ നഷ്ടം വരുത്തിയതായും പ്രവീണ്‍ തൊഗാഡിയ കുറ്റപ്പെടുത്തി.

ayodhya, അയോധ്യ, ram mandir in ayodhya, അയോധ്യയിലെ രാമക്ഷേത്രം, ram mandir construction, രാമക്ഷേത്രം നിർമാണം,bhoomi pujan ram mandir, രാമക്ഷേത്ര ഭൂമിപൂജ, bhoomi pujan narendra modi, ഭൂമിപൂജ നരേന്ദ്ര മോദി, ram mandir narendra modi, രാമക്ഷേത്രം നരേന്ദ്ര മോദി, indian express malayalam, rss, ആർഎസ്എസ്, vhp, വിഎച്ച്പി, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
തിരഞ്ഞെടുപ്പ് കഴിയുംവരെ അയോധ്യയ്ക്കായി പ്രക്ഷോഭം നടത്തില്ല: വിശ്വ ഹിന്ദു പരിഷത്

ക്ഷേത്രം നിര്‍മ്മിക്കാന്‍ തര്‍ക്കഭൂമിയല്ലാത്ത 67 ഏക്കര്‍ ഭൂമി വിട്ടു നില്‍കണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിഎച്ച്പിയുടെ പുതിയ പ്രഖ്യാപനം.

ആശങ്കയിൽ അയോധ്യ: സ്വരം കടുപ്പിച്ച് വിഎച്ച്‌പി; മുന്നറിയിപ്പുമായി ശിവസേനയും

രാമക്ഷേത്ര നിർമ്മാണം എന്ന ആവശ്യവുമായി വിഎച്ച്‌പി നടത്തുന്ന അവസാന സമരമാണ് ഇതെന്നാണ് നേതാക്കളുടെ പ്രസ്താവന. ഇതോടെ സമരങ്ങൾ അവസാനിക്കുമെന്നും ഇനി രാമക്ഷേത്രം നിർമ്മിക്കുമെന്നുമാണ് അവർ പറയുന്നത്

വനിത മാധ്യമപ്രവർത്തകരെ ശബരിമലയിലേക്ക് വിടരുത്: സംഘപരിവാർ സംഘടനകൾ

വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ഹിന്ദു ഐക്യവേദി എന്നിവരടങ്ങിയ ശബരിമല കർമ്മ സമിതിയാണ് എഡിറ്റർമാർക്ക് കത്തെഴുതിയിരിക്കുന്നത്

taj mahal, new delhi
ക്ഷേത്രത്തിലേക്കുളള വഴി തടയുന്നെന്ന് ആരോപിച്ച് താജ്‍മഹലിന്റെ ഗേറ്റ് പൊളിച്ചു

ഉദ്യാഗസ്ഥരോട് ഗേറ്റ് പൊളിക്കാൻ നിർദ്ദേശിച്ചെങ്കിലും തയ്യാറായില്ലെന്നും അതിനാലാണ് പൊളിച്ചതെന്നും അക്രമത്തെ ന്യയീകരിച്ച് വിഎച്ച്പി

സൽമാൻ ഖാനെ പരസ്യമായി തല്ലുന്നവർക്ക് 2 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഹിന്ദു സംഘടന നേതാവ്

നവരാത്രിക്ക് റിലീസിന് ഒരുങ്ങുന്ന സിനിമയിലെ നായകൻ സൽമാന്റെ സഹോദരി ഭർത്താവ് ആയുഷ് ശർമ്മയാണ്

വിദ്വേഷം ചീറ്റിയ സാധ്വി സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ലൗ ജിഹാദികൾ സ്ത്രീകളെ നോക്കിയാൽ അവരുടെ കഴുത്തു വെട്ടാൻ വാൾ വാങ്ങി വീട്ടില്‍ വയ്ക്കണമെന്നായിരുന്നു പരാമര്‍ശം

വിഎച്ച്പിക്ക് ‘ഗുഡ്ബൈ’ പറഞ്ഞ് പ്രവീണ്‍ തൊഗാഡിയ; അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചു

വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെയാണ് തൊഗാഡിയ സംഘടന വിടാൻ തീരുമാനിച്ചത്

വിശ്വ ഹിന്ദു പരിഷത്തിന്‍റെ ശ്രീരാമ രഥയാത്രയ്ക്ക് തെലങ്കാനയിൽ വിലക്ക്; ഹൈക്കോടതി ശരിവച്ചു

രഥയാത്രക്ക് അനുമതി നിഷേധിച്ച തെലങ്കാന പൊലീസിന്റെ വിധിയെ ശരിവയ്ക്കുകയാണ് കോടതി ചെയ്തത്

പ്രവീണ്‍ തൊഗാഡിയയുടെ വാഹനത്തില്‍ ട്രക്കിടിച്ചു; വധശ്രമമെന്ന് വിഎച്ച്പി നേതാവ്

‘കാർ ഇടിച്ച് തെറിപ്പിച്ച ട്രക്ക് ഡ്രൈവർ ഒരിക്കൽ പോലും വാഹനം ബ്രേക്കിടാൻ ശ്രമിച്ചില്ല. കൊല്ലാന്‍ തന്നെയായിരുന്നു ശ്രമം’, തൊഗാഡിയ

പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് പിന്‍വലിക്കുന്നു

തന്നെ പൊലീസുകാര്‍ കൊല്ലാന്‍ തീരുമാനിച്ചതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കടന്നുകളഞ്ഞതെന്നായിരുന്നു ഒരു ദിവസത്തിന് ശേഷം കണ്ടെത്തിയപ്പോള്‍ വിഎച്ച്പി നേതാവ് പ്രതികരിച്ചത്.

പ്രവീണ്‍ തൊഗാഡിയയുടെ തിരോധാനം നാടകമെന്ന് ഗുജറാത്ത് പൊലീസ്

തന്‍റെ ഡ്രൈവറുടേയും സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറുടേയും സഹായത്തോടെ തൊഗാഡിയ ഒരു വ്യാജ സംഭവം കെട്ടിച്ചമക്കുകയായിരുന്നെന്ന് ഗുജറാത്ത് പൊലീസ് പറഞ്ഞു.

praveen thogadia
ജയ്‌പൂരിലേയ്ക്ക് പോയത് പൊലീസ് കൊല്ലുമെന്ന് പേടിച്ചെന്ന് പ്രവീണ്‍ തൊഗാഡിയ

“രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക്” കീഴ്പ്പെടരുതെന്ന് പ്രവീൺ തൊഗാഡിയ ഗുജറാത്തിലെ ക്രൈംബ്രാഞ്ചിനോട് അഭ്യർത്ഥിച്ചു.. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Pravin Togadia goes ‘missing’ as Rajasthan Police comes to arrest him, VHP blocks highway in protest
പ്രവീൺ തൊഗാഡിയയെ “കാണാനില്ല”, വാറന്ര് നടപ്പാക്കാനാവാതെ പൊലീസ് മടങ്ങി

രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്യാൻ തൊഗാഡിയയുടെ അഹമ്മദാബാദിലെ വസതിയിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ല. 2015 ലെ കേസിലാണ് തൊഗാഡിയയെ അറസ്റ്റ് ചെയ്യാനെത്തിയത്.

ഹിന്ദു യുവതിക്കൊപ്പം യാത്ര ചെയ്ത മുസ്‌ലിം പുരുഷന്മാർക്ക് നേരെ വിഎച്ച്പി പ്രവർത്തകരുടെ ആക്രമണം

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു

Loading…

Something went wrong. Please refresh the page and/or try again.

Best of Express