സസ്യങ്ങളുടെ ഭക്ഷ്യയോഗ്യമായ കിഴങ്ങ്, തണ്ട്, ഇല, പൂവ്, കായ്, വിത്ത്, ഭൂകാണ്ഡം, ഫലം എന്നിവയാണ് പച്ചക്കറികൾ. പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും ലവണങ്ങളും അടങ്ങിയിരിക്കുന്നു. മനുഷ്യരോ മറ്റ് മൃഗങ്ങളോ ആഹാരമായി ഉപയോഗിക്കുന്ന സസ്യങ്ങളുടെ ഭാഗങ്ങളാണ് പച്ചക്കറികൾ. പൂക്കൾ, പഴങ്ങൾ, തണ്ട്, ഇലകൾ, വേരുകൾ, വിത്തുകൾ എന്നിവയുൾപ്പെടെ ഭക്ഷ്യയോഗ്യമായ എല്ലാ സസ്യ വസ്തുക്കളെയും പരാമർശിക്കാൻ ഈ വാക്ക് ഇപ്പോഴും സാധാരണയായി ഉപയോഗിക്കപ്പെടുന്നു. ഈ വാക്കിന്റെ മറ്റൊരു നിർവചനം പലപ്പോഴും പാചകവും സാംസ്കാരിക പാരമ്പര്യവും ഏകപക്ഷീയമായി പ്രയോഗിക്കുന്നു.. പഴങ്ങൾ, പൂക്കൾ, അണ്ടിപ്പരിപ്പ്, ധാന്യങ്ങൾ എന്നീ അവസ്ഥകളിൽ സസ്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഭക്ഷണങ്ങളെ ഇതിൽനിന്നു ഒഴിവാക്കിയേക്കാം. പക്ഷെ ,തക്കാളി, കക്കിരിക്ക പോലുള്ള രുചികരമായ പഴങ്ങളും ബ്രോക്കോളി പോലുള്ള പൂക്കളും പയർവർഗ്ഗങ്ങൾ പോലുള്ള വിത്തുകളും ഇതിൽ ഉൾപ്പെടുന്നു.Read More