scorecardresearch

Vaikom Vijayalakshmi

ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണു് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധേയയായി. ഗായത്രി വീണ എന്ന സംഗീത ഉപകരണത്തിന്റെ സഹായത്തോടെ സംഗീതക്കച്ചേരികൾ നടത്താറുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയസംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

വൈക്കം ഉദയനാപുരം ഉഷാനിലയത്തിൽ വി. മുരളീധരന്റെയും പി.കെ. വിമലയുടെയും മകളായ വിജയലക്ഷ്മി 1981 ഒക്ടോബർ ഏഴിനാണ് ജനിച്ചത്. ജന്മനാ അന്ധയാണെങ്കിലും കുട്ടിക്കാലം മുതൽ തന്നെ വിജയലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു.

സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിൽ കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ… എന്ന യുഗ്മഗാനം ഗായകൻ ജെ. ശ്രീരാമുമൊത്ത് പാടി. ഈ പാട്ട് ജനശ്രദ്ധ നേടിയത് വൈക്കം വിജയലക്ഷ്മിയേയും മലയാളികൾക്കിടയിൽ പ്രശസ്തയാക്കി.

അതോടൊപ്പം ബാഹുബലി എന്ന ചിത്രത്തിൽ ആരിവൻ ആരിവൻ… എന്ന പാട്ടും ആലപിച്ചു.മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും വിജയലക്ഷ്മി പാടി.
Read More

Vaikom Vijayalakshmi News

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു; വരന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് അനൂപ്

ഒക്ടോബർ 22-ന് വൈക്കം മഹാദേവക്ഷേത്രത്തിൽ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള സമയത്ത് അനൂപ് വിജയലക്ഷ്മിയെ മിന്നുചാർത്തും

പാട്ടുംപാടി ഡോക്ടറേറ്റ് നേടി വൈക്കം വിജയലക്ഷ്മി

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ തമിഴ് സര്‍വകലാശാലയാണ് വിജയലക്ഷ്മിക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്

ഗിന്നസ് നെറുകയില്‍ വൈക്കം വിജയലക്ഷ്‍മി; ഗായത്രി വീണയില്‍ സ്വരങ്ങള്‍ ഒഴുകിയത് അഞ്ച് മണിക്കൂറിലേറെ

ഗായത്രിവീണയില്‍ അഞ്ച് മണിക്കൂറില്‍ 67 ഗാനങ്ങളാണ് വിജയലക്ഷ്മി വായിച്ചത്. മൃദംഗത്തില്‍ വിജയലക്ഷിമിയെ അനുഗമിച്ചത് സംഗീത സംവിധായകനായ എം ജയചന്ദ്രനാണ്

‘അയാള്‍ അന്ധതയെ കളിയാക്കുമായിരുന്നു, പെരുമാറിയത് ഔദാര്യം കണക്കെ’; വെളിപ്പെടുത്തലുമായി വൈക്കം വിജയലക്ഷ്മി

“അന്ധയെന്ന കുറവ് നോക്കിയാൽ ഞാൻ നേടിയത് ഒന്നുമല്ലെന്നായിരുന്നു അയാളുടെ നിലപാട്. എന്നെ വിവാഹം ചെയ്യുന്നത് ഒരു ഔദാര്യം പോലെയാണ് തോന്നിയത്. ഓരോ ദിവസവും കൂടുതൽ കയ്‌പേറിയ അനുഭവങ്ങളായിരുന്ന”-…

വൈക്കം വിജയലക്ഷ്‌മി വിവാഹത്തിൽ നിന്നു പിന്മാറി

പ്രതിശ്രുത വരൻ മുൻപ് സമ്മതിച്ചിരുന്ന പല കാര്യങ്ങളിലും മാറ്റം അറിയച്ചതുകൊണ്ടാണ് വിവാഹം വേണ്ടെന്ന് വയ്‌ക്കുന്നതെന്ന് വിജയലക്ഷ്‌മിയുടെ അച്ഛൻ.

ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി

സംഗീതമെന്ന ഔഷധത്തിന്റെ ബലത്തില്‍ ഉള്‍ക്കണ്ണിലെ വെളിച്ചത്തെ സ്വരരമാധുരികൊണ്ട് വീണമീട്ടിയ ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഇരട്ടി സന്തോഷത്തിന്റെ നാളുകളാണ്. സംഗീതംകൊണ്ട് അന്ധതയെ തോല്‍പിച്ച വിജയലക്ഷ്മിയുടെ ജീവിതത്തില്‍ കൂട്ടായി തൃശൂരുകാരന്‍…

Best of Express