മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരംനൽകിയാദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.
പദ്മനാഭ പൈ പത്രാധിപരായിരുന്ന “ജയകേസരി”യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലിതരാൻ നിവൃത്തിയില്ലെന്നും കഥയെഴുതിത്തന്നാൽ പ്രതിഫലംതരാമെന്നുമുള്ള മറുപടികേട്ട ബഷീർ ഗത്യന്തരമില്ലാതെ, ഒരു കഥയെഴുതുകയായിരുന്നു. കറുത്തിരുണ്ടു വിരൂപയായ നായികയേയും, ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകൻ നായകനേയും പ്രധാനകഥാപാത്രങ്ങളാക്കി അന്നെഴുതിയ കഥയാണ്, തങ്കം.Read More
ബഷീറിന്റെ കഥകളെയും നോവലുകളെയും അടിസ്ഥാനമാക്കി ഒമ്പതോളം ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഒരേ ഒരു ചിത്രത്തിൽ അഭിനേതാവായും ബഷീർ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിരുന്നു
“ബഷീര്‍ മരിച്ച വാര്‍ത്തകള്‍ക്കൊപ്പം അന്നത്തെ ചില പത്രങ്ങളില്‍ ബഷീറിന്റെ മുറിയില്‍ നിന്നും കണ്ടെടുത്ത, അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള ഒരു വരി കവിതയെക്കുറിച്ചുള്ള വാര്‍ത്ത ഉണ്ടായിരുന്നു. സിഗരറ്റ് പാക്കിലെ ഉള്ളിലെ…
“ബഷീറാണ് മലയാളത്തില്‍ ഏറ്റവുമധികം ചുംബിച്ചിട്ടുള്ള എഴുത്തുകാരന്‍ എനിക്ക് പലപ്പോഴും തോന്നാറുണ്ട്. വേദനിച്ചുവിങ്ങുന്ന പരുവിനെ ചുംബിച്ചുപൊട്ടിക്കുന്ന സ്നേഹവിദ്യ നാം ബഷീറിലാണല്ലോ ആദ്യം കണ്ടത്. ഇത്രയേറെ സ്നേഹമുള്ള ഒരിടത്തല്ലാതെ മറ്റെവിടെയാണു…
സര്‍വസാധാരണക്കാരന്റെ ഭാഷയും അവരുടെ ജീവിതംകൊണ്ടു സ്വന്തം രചനകളെ എല്ലാവരുടേതുമാക്കിത്തീര്‍ക്കാന്‍ ബഷീറിനു കഴിഞ്ഞു. ബഷീറിന്റെ കഥാപാത്രങ്ങള്‍ വായനക്കാരുടെ അയല്‍വാസികളോ പരിചിതരോ ഒപ്പമുള്ളവരോ ആകുന്നത് എഴുത്തിലെ ഇത്തരം സത്യസന്ധതകൊണ്ടാണ്
ഈ കത്തുകൾ ഈയിടെ കണ്ടു കിട്ടിയതാണ്. നഷ്ടപ്പെട്ട കത്തുകളിലെ ഓരോ വരിയും എന്റെ മനസ്സിലുമുണ്ട്. കാരണം അതോരോന്നും ഞാൻ നൂറു വട്ടം വായിച്ചിട്ടുണ്ട്. അന്ന് വറുതിയിലായിരുന്ന ആ…