ഒരു നിശ്ചിത രോഗത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവക്കൂട്ടിനെയാണ് വാക്സിൻ എന്നു പറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ് വാക്സിനേഷന്റെ തത്ത്വം. രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കാൻ ശേഷിയുള്ള ശ്വേത രക്താണുക്കളെ നേരത്തെ സജ്ജമാക്കുകയാണ് വാക്സിനേഷനിൽ ചെയ്യുന്നത്. ആന്റിജനുകളുടെ സാന്നിധ്യം മനസ്സിലാക്കി അവയ്ക്കെതിരെ ഉത്തേജിതമാകുവാൻ ലിംഫോസൈറ്റുകൾക്ക് കഴിവുണ്ട്. ജീവനുള്ളവയും ഇല്ലാത്തവയുമായ രോഗാണുക്കളെ വാക്സിനുകളായി ഉപയോഗപ്പെടുത്തുന്നുണ്ട്. പേപ്പട്ടി വിഷബാധയ്കെതിരെയുള്ള റാബിസ് വാക്സിനുകൾ, പോളിയോ രോഗത്തിനതിരെയുള്ള സാൽക്ക് വാക്സിനുകൾ എന്നിവയിൽ മൃതങ്ങളായ അണുക്കളെയാണ് ഉപയോഗിക്കുന്നത്. ക്ഷയരോഗത്തിനെതിരെയുള്ള ബി.സി.ജി കുത്തിവയ്പിന് ജീവനുള്ളതും നിർവീര്യമാക്കപ്പെട്ടതുമായ രോഗാണക്കളെ ഉപയോഗിക്കുന്നു. വസൂരി രോഗബാധയ്കെതിരെ സജീവമായ ഗോവസൂരി രോഗാണുക്കളെയാണ് ഉപയോഗിച്ചിരുന്നത്. ചില വാക്സിനുകളിൽ രോഗാണുക്കൾ ഉൽപാദിപ്പിക്കുന്ന ടോക്സിനുകൾ നിർവീര്യമാക്കിയാണ് ഉപയോഗിക്കുന്നത്. Read More
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് സെർവവാക് എന്ന വാക്സിൻ വികസിപ്പിച്ചത്. വാക്സിന്റെ ഒരു ഡോസ് വില 200 നും 400നും ഇടയിലായിരിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അദർ…
വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പ്രസക്തിയില്ലന്നും മറ്റ് രാജ്യങ്ങളുടെ സർട്ടിഫിക്കറ്റിൽ ഇത്തരം ചിത്രങ്ങളില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി