കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും എൻ.സി.പി.യുടെ സംസ്ഥാന പ്രസിഡന്റുമായിരുന്നു ഉഴവൂർ വിജയൻ. കേരള കോൺഗ്രസ് (എം.) ചെയർമാൻ കെ.എം. മാണിക്കെതിരെ 2001-ൽ പാലാ നിയോജകമണ്ഡലത്തിൽനിന്നു മൽസരിച്ചു. ഇതായിരുന്നു അദ്ദേഹം നേരിട്ട ഏക നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിൽ പരാജയപ്പെടുകയും ചെയ്തു. കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച വിജയൻ പിന്നീട് കോൺഗ്രസ് പിളർന്നപ്പോൾ എ.കെ. ആന്റണിക്കൊപ്പം കോൺഗ്രസ് എസ്സിന്റെ ഭാഗമായി. കോൺഗ്രസ് എസ്. എൻ.സി.പി.യിൽ ലയിച്ചപ്പോൾ എൻസിപിയുടെ കേരളഘടകത്തിന്റെ ഭാഗമായി.
കരൾസംബന്ധമായ അസുഖത്തെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന വിജയൻ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വെച്ച് 2017 ജൂലൈ 23-ന് രാവിലെ ഏഴുമണിയോടെ അന്തരിച്ചു. 65 വയസ്സായിരുന്നു അദ്ദേഹത്തിന്. മരണസമയത്ത് എൻ.സി.പി. സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. മൃതദേഹം ഉഴവൂരിലെ വീട്ടിലെത്തിച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.Read More
നോട്ട് നിരോധനത്തിനെതിരെ എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ‘കേരളാ ജനതയെ രക്ഷിക്കാനെത്തിയ പുലിമുരുകനാണ് പിണറായി വിജയൻ’ എന്ന ഉഴവൂരിന്റെ പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്