ഉസൈൻ ബോൾട്ട് ഒരു ജമൈക്കൻ ഓട്ടക്കാരനാണ്. നിലവിലെ 100 മീറ്റർ ,200 മീറ്റർ ഒളിമ്പിക് ജേതാവ് ഇദ്ദേഹമാണ്. 100 മീറ്റർ ലോകറെക്കോർഡും (9.58 സെക്കന്റ്) 200 മീറ്റർ ലോകറെക്കോർഡും (19.19 സെക്കന്റ്) ഇപ്പോൾ ഇദ്ദേഹത്തിന്റെ പേരിലാണ്.1977നു ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോർഡുകൾക്ക് ഉടമയായ ആദ്യ കായികതാരമാണ് ബോൾട്ട്. 4×100 മീറ്റർ റിലേയിലും അദ്ദേഹം ടീമംഗങ്ങളോടൊപ്പം റെക്കോർഡ് സൃഷ്ടിച്ചു. സ്പ്രിന്റിൽ 8 ഒളിംപിക് സ്വർണ മെഡലുകളും 11 ലോക ചാമ്പ്യൻഷിപ്പ് സ്വർണ മെഡലുകളും നേടുന്ന ആദ്യ കായിക താരമാണ് ബോൾട്ട്. തുടർച്ചയായ മൂന്നു ഒളിമ്പിക്സ് മത്സരങ്ങളിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ആദ്യ താരവും ബോൾട്ട് തന്നെ (ട്രിപ്പിൾ ഡബിൾ). 4×100 മീറ്റർ റിലേയിലും തുടർച്ചയായി മൂന്നു ഒളിമ്പിക്സ് സ്വർണം നേടി ട്രിപ്പിൾ ട്രിപ്പിൾഎന്ന നേട്ടവും കൈവരിച്ചു. എന്നാൽ 2008-ൽ നടന്ന ഒളിമ്പിക്സിലെ 4×100 മീറ്റർ റിലേയിൽ നെസ്റ്റെ കാർട്ടർ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അത് കാരണം ആ ഇനത്തതിൽ ജമൈക്കൻ ടീമിനെ അയോഗ്യരാക്കി. അതോടെ ആ സ്വർണ മെഡൽ അദ്ദേഹത്തിന് നഷ്ടമായി.Read More
കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ ക്ലബ്ബായ സെൻഡ്രൽ കോസ്റ്റ് മറൈനേഴ്സിനെതിരെ ആദ്യ ഇലവനിൽ ബൂട്ട്കെട്ടിയ ബോൾട്ട് അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ട ഗോൾ കണ്ടെത്തിയിരുന്നു
കഴിഞ്ഞ വര്‍ഷം ട്രാക്കിനോട് വിട പറഞ്ഞ ബോള്‍ട്ട് തനിക്കൊരു ഫുട്ബോള്‍ താരമായി മാറണമെന്ന് പറഞ്ഞിരുന്നു. ഫുട്ബോള്‍ താരമാവുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമാണെന്നായിരുന്നു ബോള്‍ട്ട് പറഞ്ഞത്.