അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളർ (കറൻസി കോഡ് USD). മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളർ ഔദ്യോഗികമായും നിയമപരമായും കറൻസിയായി ഉപയോഗിക്കുന്നുണ്ട്. ഡോളർ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. $ ചിഹ്നം ഉപയോഗിക്കുന്ന മറ്റ് പല ഡോളർ കറൻസികളും ഉള്ളതിനാൽ അവയിൽനിന്ന് തിരിച്ചറിയുന്നതിനായി USD, US$ എന്നിവയും ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു. ഒരു ഡോളറിനെ 100 സെന്റുകളായി വിഭജിച്ചിരിക്കുന്നു.
രൂപയുടെ മൂല്യം കുറയുന്നത്, ഇന്ത്യയിലേക്കുള്ള ഇറക്കുമതി ചെലവ് വർധിപ്പിക്കും. ചരക്കുകളും സേവനങ്ങളും കയറ്റുമതി ചെയ്യാൻ ശ്രമിക്കുമ്പോൾ ഉല്‍പ്പന്നങ്ങളെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുകയും ചെയ്യും
ചരിത്രത്തിലാദ്യമായി രൂപ ഏറ്റവും കൂടുതൽ വിലയിടിഞ്ഞ് ഒരു യു എസ് ഡോളറിന് 72.98 എന്ന നിലയിലെത്തിയത് സെപ്തംബർ 18നാണ്. രൂപയ്ക്ക് ഉണ്ടാകുന്ന ക്ഷീണം എങ്ങനെയാണ് രാജ്യത്തിന്റെ സമ്പദ്…