ഭാരതീയ റിസർവ് ബാങ്കിന്റെ റിസർവ് ബാങ്കിന്റെ ഇരുപത്തിനാലാമത്തെ ഗവർണറായിരുന്നു ഉർജിത് പട്ടേൽ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഉർജിത് പട്ടേൽ,ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നും 1986ൽ എം.ഫില്ലും യേൽ സർവകലാശാലയിൽ നിന്നും 1990ൽ ഡോക്ടറേറ്റും നേടി. സാമ്പത്തിക സ്ഥാപനമായ ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷനിൽ 2009 മുതൽ സീനിയർ ഫെലോയുമാണ്. 1998 മുതൽ 2001 വരെ ധന മന്ത്രാലയത്തിന്റെ കൺസൾട്ടന്റായിരുന്നു ഉർജിത്. റിലയൻസ് ഇൻഡസ്‌ട്രീസ്, ഐ.ഡി.എഫ്.സി., എം.സി.എക്സ്, ഗുജറാത്ത് പെട്രോളിയം കോർപ്പറേഷൻ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.