ഇന്ത്യയിലെ നഴ്സുമാരുടെ ഒരു സംഘടനയാണ് യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷൻ എന്ന യു.എൻ.എ. നിലവിൽ കേരളത്തിൽ ജോലിയിൽ ഉള്ളവരും സർവീസിൽ നിന്ന് വിരമിച്ചവരുമായ അഞ്ചര ലക്ഷത്തോളം നഴ്സുമാർ യുഎൻഎയിൽ അംഗത്വമുള്ളവരാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രജിസ്റ്റേഡ് നഴ്സുമാരുള്ളതും കേരളത്തിലാണ്. ഇതിനുപുറമെ, വിവിധ സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലുമായി മൂന്നര ലക്ഷത്തോളം നഴ്സുമാർ യുഎൻഎ അംഗങ്ങളാണ്.