വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് യുനെസ്കോ അല്ലെങ്കിൽ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ. 1945-ലാണ് ഈ സംഘടന രൂപം കൊണ്ടത്. ദരിദ്രരാജ്യങ്ങളിലും മറ്റും മേല്പ്പറഞ്ഞ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും പാഠശാലകൾക്കും മറ്റും ധനസഹായം അടക്കമുള്ള സഹായങ്ങൾ നൽകിയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.
യുനെസ്കോയുടെ പതാക
ശാസ്ത്രമേഖലയിൽ സഹായം നൽകുന്നുണ്ടെങ്കിലും ആയുധനിർമ്മാണം പോലെയുള്ള ലോകസമാധാനത്തിന് ഭീഷണിയുയർത്തുന്ന മേഖലകളിൽ യുനെസ്കോ സഹായം നൽകുന്നില്ല.
പാരീസ്: അമേരിക്കയ്ക്ക് പിന്നാലെ ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപനമായ യുനെസ്കോയിൽ നിന്ന് ഇസ്രയേലും പിന്മാറുന്നു. ഐക്യരാഷ്ട്ര സഭയുടെ ശാസ്ത്ര-സാംസ്കാരിക-വിദ്യാഭ്യാസ വിഭാഗമാണ് യുനെസ്കോ. ജറുസലേം ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ…