ഉമ ശ്രീ ഭാരതി (ജനനം: 1959 മേയ് 3) ഒരു പൊതുപ്രവർത്തകയാണ്. മദ്ധ്യപ്രദേശിലെ ഠികംഗർ ജില്ലയിലാണ് ഇവർ ജനിച്ചത്. ഇതിഹാസങ്ങളെപ്പറ്റി ഇവർ കുട്ടിക്കാലത്തുതന്നെ പ്രസംഗിക്കാനാരംഭിച്ചു. ഉമാ ഭാരതിയുടെ അച്ഛൻ ഒരു യുക്തിവാദിയായിരുന്നു. ഗ്വാളിയറിലെ രാജമാത വിജയരാജി സിന്ധ്യയുടെ സംരക്ഷണയിലാണ് ഉമാഭാരതി വളർന്നത്. ഉമാ ഭാരതിയും റിതാംബരയും രാമജന്മഭൂമി പ്രസ്ഥാനത്തിൽ പ്രധാന പങ്കു വഹിക്കുകയുണ്ടായി.
2003 അസംബ്ലി തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിൽ ബി.ജെ.പി.യെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ എത്തിക്കാൻ ഉമാഭാരതിക്ക് സാധിച്ചു. 2004 ഓഗസ്റ്റിൽ ഉമാഭാരതി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 1994-ലെ ഹുബ്ലി കലാപത്തിൽ ഉള്ള പങ്കു കാരണം ഉമാഭാരതിക്ക് എതിരേ അറസ്റ്റ് വാറണ്ടുണ്ടായതാണ് രാജിക്ക് കാരണം.Read More