തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഈ മാസം 31 നാണ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16 ആണ്. പി. ടി. തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉമ തോമസാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ജോ ജോസഫ് ആണ് ഇടതുമുന്നണിക്കു വേണ്ടി മത്സരിക്കുന്നത്. എ.എൻ.രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാർത്ഥി.
മഹാരാജാസ് കോളജിലെ കെ എസ് യുവിന്റെ സജീവ പ്രവര്‍ത്തകയായിരിക്കെ വൈസ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട ഉമ തോമസ്, തൃക്കാക്കരയിൽ 25,016 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമാണ് നേടിയത്
സംസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടനാ സംവിധാനം തകര്‍ന്നിട്ടില്ലെന്നതും ഗ്രൂപ്പുകള്‍ക്കതീതമായി അത് ഒറ്റെക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നതും തൃക്കാക്കരയിലെ വിജയത്തിനു മാറ്റുകൂട്ടുന്നു
പോളിങ് ശതമാനം കുറവാണെങ്കിലും മികച്ച ഭൂരിപക്ഷത്തോടെ വിജയമുറപ്പിക്കാനാകുമെന്ന് ഉമാ തോമസും തൃക്കാക്കരയിലെ വികസനമുരടിപ്പിന് അവസാനമാകും ജനവിധിയെന്ന് ജോ ജോസഫും പറഞ്ഞു
നടന്മാരായ ഹരിശ്രീ അശോകൻ, രഞ്ജി പണിക്കർ, ജനാർദ്ദനൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരും രാവിലെ തന്നെ പോളിങ് ബൂത്തിലെത്തി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു