പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തിയറ്ററിനുള്ളിൽ കൊണ്ടുവന്ന ശാരദ തിയേറ്റർ ഉടമ സതീഷ്, പത്തുവയസുകാരിയെ തിയേറ്ററിൽ വച്ച് പീഡിപ്പിച്ച ദുബായ് ജ്വല്ലറി ഉടമ മൊയ്തീൻകുട്ടി എന്നിവരെ സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 18ന് അമ്മയും മകളും എടപ്പാളിലെ തിയേറ്ററിലെത്തി. ആഡംബര കാറിലാണ് മുഖ്യപ്രതി അവിടെ എത്തിയത്. 10 വയസ്സുള്ള പെൺകുട്ടിയെ മധ്യവയസ്കൻ പീഡിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഏപ്രിൽ 25ന് തിയേറ്റർ ഉടമകൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു.