സുറിയാനി ഓർത്തഡോക്സ് സഭ എന്നത് ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ ഉൾപ്പെടുന്ന ഒരു ആഗോള സ്വയശീർഷക സഭയാണ്. കേരളത്തിലുൾപ്പടെ ലോകമെമ്പാടും അനുയായികളുള്ള ഈ സഭയുടെ ആസ്ഥാനം ഇപ്പോൾ സിറിയയിലെ ദമാസ്ക്കസിലാണ്. ക്രിസ്തു സംസാരിച്ച ഭാഷയായ അരമായഭാഷയുടെ പ്രാദേശിക ഭാഷാരൂപമായ പാശ്ചാത്യ സുറിയാനിയാണ് ഈ സഭയുടെ ഔദ്യോഗിക ആരാധനാഭാഷ. സുറിയാനി ഓർത്തഡോക്സ് സഭയുടെ കുർബാന ഈ ഭാഷയിൽത്തന്നെയാണ് നിർവഹിക്കപ്പെടുന്നത് ഈ സഭയുടെ ഔദ്യോഗിക നാമം സുറിയാനിയിൽ “ഇദ്തോ സുറിയൊയ് തോ ത്രീശൈ ശുബ് ഹോ” എന്നാണ്.
യാക്കോബായ, ഓർത്തഡോക്‌സ് സഭകൾ തമ്മിലുളള തർക്കം പരിഹരിക്കാൻ അർമേനിയൻ ഓർത്തഡോക്‌സ്, കോപ്റ്റിക് ഓർത്തഡോക്‌സ് സഭ, സിറിയൻ ഓർത്തോഡോക്‌സ് സഭ എന്നിവ ഓറിയന്റൽ ഓർത്തഡോക്‌സ് കൗൺസിലിൽ അംഗങ്ങളാണ്
കോടതി വിധി വന്നെങ്കിലും യാക്കോബായ സഭയ്ക്കു കീഴിലുള്ള പളളികളുടെ ഭരണവും നിയന്ത്രണവും അതാതു പള്ളിക്കമ്മിറ്റികള്‍ക്കായതിനാല്‍ ഈ പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കാന്‍ പളളികമ്മിറ്റികളും വിശ്വാസികളും തയാറാകുമോ? കോടതിവിധി…