അദ്വൈതചിന്തയുടെ പ്രചാരകനും പ്രഭാഷകനുമായി ജീവിതം ആരംഭിച്ച നിർമലാനന്ദഗിരി, പിന്നീട് ആയുർവേദ ചികിത്സാരംഗത്തും പ്രശസ്തനായി. പുരാണപ്രസിദ്ധമായ കാശി തിലഭാണ്ഡേശ്വര മഠത്തിലെ സ്വാമി അച്യുതാനന്ദഗിരിയിൽ നിന്ന് 1980 ലാണ് സന്യാസം സ്വീകരിച്ചത്. ആയുർവേദത്തിന്റെ അർബുദ ചികിത്സാ സാധ്യതകൾ തേടുന്നതിനു പ്രാധാന്യം നൽകിയ അദ്ദേഹം മരുന്നുകൂട്ടുകൾ സ്വന്തമായി നിർമിച്ചു. 2003 ൽ ഷൊർണൂർ ആറാണി കേന്ദ്രമാക്കി തുടങ്ങിയ ചികിത്സ, പിന്നീട് ഒറ്റപ്പാലം പാലിയിൽ മഠം വീട്ടിലേക്കു മാറ്റി. കരുണാഫൗണ്ടേഷന്റെ ഭാഗമായിട്ടായിരുന്നു പ്രവർത്തനം. കേനോപനിഷത്ത്, ഭഗവദ്ഗീതയ്ക്ക് ഒരു ആമുഖം, തന്ത്ര, ക്ഷേത്രരഹസ്യവും ദേവതകളും, സംതൃപ്ത ദാമ്പത്യ രഹസ്യം തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2017 ഫെബ്രുവരിയിൽ അന്തരിച്ചു.
ആഹാരം, പരിസരം, ജീവിതരീതി എന്നിവയിലെ കുഴപ്പങ്ങളാണ് രോഗമുണ്ടാക്കുന്നതെന്നു മനസ്സിലാക്കിയുള്ള അദ്ദേഹത്തിന്റെ ചികിത്സ നിരവധി പേർക്ക് ആശ്വാസമേകിയിരുന്നതായും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ അറിയിച്ചു
രമ്പരാഗത വൈദ്യ ചികിത്സയിൽ നിന്ന് വ്യത്യസ്തമായി ആഹാരം, പരിസരം, ജീവിതരീതി എന്നിവയിലെ കുഴപ്പങ്ങളാണ് രോഗമുണ്ടാക്കുന്നതെന്നു മനസ്സിലാക്കിയുള്ള അദ്ദേഹത്തിന്റെ ചികിത്സ നിരവധി പേർക്ക് ആശ്വാസമേകിയിരുന്നു
നമ്മളിൽ ഭൂരിഭാഗം ആളുകളും കോട്ടൺ തലയിണകവറുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഉറങ്ങുമ്പോൾ സിൽക്ക് അല്ലെങ്കിൽ സാറ്റിൻ തലയിണകവർ ഉപയോഗിക്കാൻ വിദഗ്ധർ നിർദേശിക്കുന്നു.