ഇന്ത്യയിലെ വിവിധ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ആർ.എസ്.എസ് നേതാവാണ് അസീമാനന്ദ അഥവാ സ്വാമി അസീമാനന്ദ. അജ്മീർ സ്ഫോടനം, മലേഗാവ് സ്ഫോടനം (2006), സംഝോത എക്സ്പ്രെസ്സ് സ്ഫോടനം, മക്കാമസ്ജിദ് സ്ഫോടനം എന്നീ സംഭവങ്ങളിൽ പ്രതിയായി സി.ബി.ഐ 2010 നവംബർ 19-ന് അറസ്റ്റ് ചെയ്തു. ഡിസംബർ 18-ന് തീസ്ഹസാരി കോടതിയിൽ ജസ്റ്റിസ് ദീപക് ദബസിനുമുമ്പാകെ കുറ്റസമ്മതമൊഴി നൽകി.തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആർ.എസ്.എസ് നേതൃത്വത്തിന്റെ പിന്തുണയുണ്ടായിരുന്നതായും മോഹൻ ഭഗവതിന്റെ അനുമതിയോടെയാണ് സ്ഫോടനങ്ങൾ നടത്തിയതെന്നും അഭിമുഖത്തിൽ വ്യക്തമാക്കുന്നു
തെളിവുകളുടെ അഭാവത്തില്‍ സ്വാമി അസീമാനന്ദ അടക്കമുള്ളവരെ കോടതി നേരത്തെ വെറുതേവിട്ടിരുന്നു. കേസിലെ മറ്റൊരു പ്രതി സുനിൽ ജോഷി വിചാരണയ്ക്കിടെ മരണപ്പെടുകയും ചെയ്തു
തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആർ.എസ്.എസ് നേതൃത്വത്തിന്റെ പിന്തുണയുണ്ടായിരുന്നതായും മോഹൻ ഭഗവതിന്റെ അനുമതിയോടെയാണ് സ്ഫോടനങ്ങൾ നടത്തിയതെന്നും അഭിമുഖത്തിൽ അസീമാനന്ദ വ്യക്തമാക്കിയിരുന്നു