പ്രശസ്തയായ ഒരു ബോളിവുഡ് നടിയാണ്. ഹിന്ദി സിനിമകളെക്കൂടാതെ ചില തമിഴ് സിനിമകളിലും സുസ്മിത അഭിനയിച്ചിട്ടുണ്ട്. 1975 നവംബർ 19-ന് ഹൈദരാബാദിൽ വച്ചായിരുന്നു സുസ്മിത സെന്നിന്റെ ജനനം. 1994-ൽ മിസ് യൂണിവേർസ് ആയി സുസ്മിത കിരീടമണിഞ്ഞിട്ടുണ്ട്. 1994-ൽ ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ട് സുസ്മിത ഫെമിന മിസ്സ് ഇന്ത്യ കിരീടം നേടി. അതിനെത്തുടർന്ന് ഫിലിപ്പൈൻസിലുള്ള മനീലയിൽ വച്ച് നടന്ന മിസ്സ് യൂണിവേർസ് മത്സരത്തിൽ സുസ്മിത ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കുകയും വിജയം വരിക്കുകയും ചെയ്തു. 1996-ൽ പുറത്തിറങ്ങിയ ദസ്റ്റക് ആയിരുന്നു സുസ്മിതയുടെ ആദ്യ ചിത്രം. തുടർന്ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം രക്ഷകൻ ഒരു വലിയ ഹിറ്റ് ആയിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം 1999-ൽ സുസ്മിത സെൻ അഭിനയിച്ച ഡേവിഡ് ധവാന്റെ ബിവി നം 1 എന്ന സിനിമ മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് സുസ്മിതയ്ക്ക് നേടിക്കൊടുത്തു. Read More