തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖ നടനാണ് സൂര്യ എന്ന പേരിൽ അ റിയപ്പെടുന്ന ശരവണൻ ശിവകുമാർ. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായ ജ്യോതികയെയാണ്. സൂര്യയുടെ അഭിനയ മികവിനാൽ ആരാധകർ അദ്ദേഹത്തെ “നടിപ്പിൻ നായകൻ” എന്നാണ് വിളിക്കാറ്. നേറുക്ക് നേർ എന്ന ആദ്യ സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സൂര്യ പിന്നീട് തന്റെ സാന്നിധ്യം തമിഴ് സിനിമ മേഖലയിൽ ഉറപ്പിച്ചത് ബാലാ സംവിധാനം ചെയ്ത നന്ദ (2001) എന്ന സിനിമയിലൂടെ ആയിരുന്നു. സൂര്യയും ജ്യോതികയുമായുള്ള വിവാഹം 11 സെപ്റ്റംബർ 2006 ൽ നടന്നു. ഇരുവരും ഒരുപാട് പടങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. 2005 ൽ ഗജിനി എന്ന ചിത്രം തമിഴ് നാട്ടിൽ മുഴുവനും ഒരു വൻവിജയമായി. ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്രനിർമ്മാണ കമ്പനി തുടങ്ങി. സ്റ്റുഡിയോ ഗ്രീൻ എന്ന കമ്പനി ചെന്നൈയിൽ ചലച്ചിത്രവിതരണവും നടത്തുന്നു. 2006 ലെ ജ്യോതികയോടൊപ്പം സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു.പിന്നീടുള്ള വാരണം ആയിരം, അയൻ, സിങ്കം, സിങ്കം2 തുടങ്ങിയവ സൂര്യയുടെ വൻ വിജയം നേടിയ ചിത്രങ്ങളാണ്. Read More
കഴിക്കുന്നവന്റെ മനസ്സുനിറയ്ക്കുന്ന രുചിയുടെ രഹസ്യം, സുലൈമാനിയിൽ മാത്രമല്ല, ബിരിയാണിലും അൽപ്പം ”മൊഹബത്തുണ്ടെങ്കിൽ’ സംഗതി ‘കിടില’മാവുമെന്ന് മനസ്സിലാക്കിയ ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി
ജയ് ഭീം എന്ന ചിത്രത്തിലൂടെ അഭിനയ മികവിന് ‘പാന്‍ ഇന്ത്യന്‍’ ലെവലില്‍ കയ്യടി ലഭിച്ച നടിയാണ് ലിജൊ മോള്‍. ചിത്രീകരണ സമയത്തെ അനുഭവങ്ങള്‍ ഒരിക്കല്‍ക്കൂടി പങ്കുവയ്ക്കുകയാണ് താരം
വിജയ് സേതുപതി അവതരിപ്പിച്ച സന്ദനം എന്ന കഥാപാത്രമായിരുന്നു സിനിമയില്‍ ഉടനീളം തിളങ്ങിയ പ്രതിനായക വേഷം. അവസാന നിമിഷം വില്ലന്മാരിലെ വില്ലനായ റോളക്സായി എത്തിയ സൂര്യ ചിത്രത്തിന്റെ സ്വീകാര്യത…
“സംവിധായകൻ ജ്ഞാനവേലിന്റെ പ്രതിബദ്ധതയും, സാമൂഹിക അനീതിക്കെതിരെയുള്ള സൂര്യയുടെ നിരന്തര ശ്രമങ്ങളും ശരിക്കും പ്രചോദനകരമാണ്. നിലവിലെ സ്ഥിതി മാറാൻ ആഗ്രഹിക്കാത്തവരിൽ ഈ സിനിമകൾ അസ്വസ്ഥത ഉണ്ടാക്കുന്നത് സ്വാഭാവികം മാത്രമാണ്,”…