ദക്ഷിണ ഗുജറാത്തിലെ, അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ഒരു വ്യാവസായിക നഗരമാണ് സൂററ്റ്. ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിന് തുടക്കം കുറിച്ച സ്ഥലം കൂടിയാണ് സൂററ്റ്. വജ്രം, തുണി വ്യവസായങ്ങൾക്ക് പേരുകേട്ട സൂററ്റ് തപി നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. സൂററ്റ് ജില്ലയുടെ ഭരണസിരാകേന്ദ്രവും കൂടിയാണ് ഈ പട്ടണം. ഗുജറാത്ത് സംസ്ഥാനത്തിലെ ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കിൽ അഹമ്മദാബാദ് കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ വലിയ വ്യവസായനഗരമാണ് സൂററ്റ്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വജ്രവ്യാപാരവും തുണിയും അതിന്റെ അനുബന്ധ വ്യവസായങ്ങളുമാണ് സൂററ്റിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം. മലിനീകരണം കൊണ്ട് ആളുകൾ മരിച്ച ഒരു കറുത്ത കാലഘട്ടവും, ഏറ്റവും വൃത്തിയുള്ള ജില്ല എന്ന സുവർണ്ണകാലവും സൂററ്റിനുണ്ട്. Read More
India vs Australia, 3rd ODI Live Score: ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ചേരുന്ന മുന്‍നിരയ്ക്ക് രണ്ട് ഏകദിനങ്ങളിലും…