മലയാളത്തിലെ ഒരു ചലച്ചിത്ര/ടെലിവിഷൻ/നാടക അഭിനേത്രിയാണു സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരം സുരഭിക്ക് ലഭിച്ചു. ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കഥയിലെ രാജകുമാരി എന്ന ടെലിവിഷൻ പരമ്പരയിലും ഏതാനും പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇവർ മീഡിയാ വൺ ചാനലിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന എം80 മൂസ എന്ന ഹാസ്യപരമ്പരയിലെ ഒരു മുഖ്യകഥാപാത്രമായ പാത്തുമ്മയായിട്ടാണ് ജനപ്രീതിയാർജിക്കുന്നത്. എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിന് ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ച് കോഴിക്കോട്ടുനിന്നും വന്ന സുരഭിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. സുവർണ തിയേറ്റേഴ്സിന്റെ യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനു 2010 ലും കെ. വിനോദ്കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകത്തിലെ അഭിനയത്തിനു 2016 ലും സുരഭിക്ക് മികച്ച നടിക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു. അബുദാബി തിയേറ്റർ ഫെസ്റ്റിലും മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.Read More
“ഞാൻ ഒറ്റയ്ക്കേ വണ്ടിയിൽ ഉണ്ടായിരുന്നുള്ളൂ, എനിക്കും കടന്നുപോവാമായിരുന്നു. പക്ഷേ എന്റെ മനസ്സു പറഞ്ഞ കാര്യമാണ് ഞാനപ്പോൾ ചെയ്തത്. ജീവിതത്തിൽ റീടേക്ക് ഇല്ലല്ലോ. നാളെ അയാളെ രക്ഷിക്കാൻ ശ്രമിച്ചില്ലല്ലോ…
ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നിയ നടനാണ് സഞ്ചാരി വിജയ് എന്ന് മുൻപൊരിക്കൽ സുരഭി പറഞ്ഞിരുന്നു. തന്റെ ഇഷ്ടനടൻ അവസാനമായി അഭിനയിച്ച ‘തലദണ്ട’ കാണാൻ ബാംഗ്ലൂരിലെത്തിയിരിക്കുകയാണ് സുരഭി…
പോലീസുകാരന്‍റെ ഭാര്യയെ സ്നേഹിക്കുന്ന കള്ളൻ എന്ന ഇതിവൃത്തത്തിനപ്പുറം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഘടകങ്ങൾ ചിത്രത്തിൽ കുറവാണ്. കാര്യമായ നർമ്മ മുഹൂർത്തങ്ങളോ, ഓർത്തിരിക്കാവുന്ന രംഗങ്ങളോ ഒന്നും ചിത്രം സമ്മാനിക്കുന്നില്ല