ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലുമുള്ള നാല് പ്രധാന ഋതുക്കളിലൊന്നാണ് ഗ്രീഷ്മം അഥവാ വേനൽക്കാലം. വസന്തത്തിനു ശേഷമുള്ള ഋതുവാണ് ഗ്രീഷ്മം – ഉത്തരാർദ്ധഗോളത്തിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെയും ദക്ഷിണാർദ്ധഗോളത്തിൽ ഡിസംബർ മുതൽ ഫെബ്രുവരി വരെയും.
നാല് ഋതുക്കളിൽ ഏറ്റവും ചൂടുള്ളത് ഇക്കാലത്താണ്. വസന്തത്തിനും ശരത്തിനും ഇടയിലാണ് ഗ്രീഷ്മം വരിക. ഗ്രീഷ്മത്തിലെ അയനാന്തത്തിൽ ദിവസം ഏറ്റവും ദൈർഘ്യം കൂടിയതും രാത്രി ഏറ്റവും ചുരുങ്ങിയതും ആയിരിക്കും. ഗ്രീഷ്മം പുരോഗമിക്കുമ്പോൾ ദിനദൈർഘ്യം കൂടിവരും. കാലാവസ്ഥ, സംസ്കാരം, പാരമ്പര്യം തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് ഗ്രീഷ്മം തുടങ്ങുന്ന ദിവസം മാറിവരും. പക്ഷെ ഉത്തരാർദ്ധഗോളത്തിൽ ഗ്രീഷ്മം ആകുമ്പോൾ ദക്ഷിണാർദ്ധഗോളത്തിൽ ശിശിരം/തണുപ്പുകാലം ആയിരിക്കും. Read More
അന്തരീക്ഷ താപവര്‍ധനവ് മൂലം ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍നിന്നും ഈര്‍പ്പത്തെ വഹിച്ചുകൊണ്ടുവരുന്ന പടിഞ്ഞാറന്‍ കാറ്റുകള്‍ ദക്ഷിണധ്രുവദിശയിലേക്ക് പലായനം ചെയ്യുന്നത് മൂലം പൊതുവെ മഴ കുറഞ്ഞ് വരള്‍ച്ച,…
വേനലൊഴിവ്, ഇനിയും വരാനായി തീരുന്നു… പക്ഷേ പണ്ടൊരു കാലത്ത് ഇതുപോലായിരുന്നില്ല ഒഴിവുകാലം. അത് മരക്കൊമ്പത്തും തോട്ടിറമ്പിലും തുള്ളിക്കളിച്ച് തിമർക്കുകയായിരുന്നു… അടഞ്ഞ മുറികളിൽ മൊബൈലിൽ, ലാപ്റ്റോപ്പുകളിൽ, ‘സമ്മർ സ്പെഷ്യൽ…