ഓഹരികളുടെ(വ്യവസായസംരംഭത്തിന്റെ ഭാഗങ്ങൾ )കൈമാറ്റത്തിനായുള്ള ധനകാര്യസംവിധാനമാണ് ഓഹരി വിപണി. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഓഹരി വിപണിയുടെ ഏറ്റവും ചലനാത്മകമായ ഭാഗമാണ്. ഓൾഡ് ഇഷ്യൂ മാർക്കറ്റ് എന്നും ഇത് അറിയപ്പെടാറുണ്ട്. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരികളും കടപ്പത്രങ്ങളും വാങ്ങുകയും വിൽക്കപ്പെടുകയും ചെയ്യപ്പെടുന്ന സംഘടിതമായ ഒരു വിപണിയാണ് ഇത്. ഓഹരി വിപണിയിൽ വിലവർദ്ധനവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കാളകൾ എന്നും, വിലയിടിവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കരടികൾ എന്നും പറയുന്നു. ഷെയർ മാർക്കറ്റിൽ പങ്കെടുക്കുന്നവരെ പ്രധാനമായി ട്രേഡർ ,നിക്ഷേപകർ എന്നിങ്ങനെ തരം തിരിക്കാം. ഒരു നിക്ഷേപകർ ഒരു കമ്പനിയുടെ സാമ്പത്തിക ഫലവും മറ്റും അനുസരിച്ചുള്ള ഫണ്ടമെന്റൽ വിശകലനത്തിലൂടെ നല്ല കമ്പനികളെ തിരഞ്ഞെടുക്കുകയും നിക്ഷേപിക്കുകയും ചെയ്യുമ്പോൾ ഒരു ട്രേഡർ ടെക്നിക്കൽ അനാലിസിസ് ഉപയോഗിച്ചു സ്റ്റോക്കിന്റെ വിലയിലുള്ള വ്യതിയാനങ്ങൾ ഉപയോഗപ്പെടുത്തി ലാഭമുണ്ടാക്കുന്നു.Read More
അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഓഹരി വിലകൾ പ്രതീക്ഷിക്കാത്ത തകർച്ച നേരിട്ടതിനെ തുടർന്നാണ് എഫ് പി ഒ കോൾ ഓഫ്
എന്‍ഡി ടി വി ലിമിറ്റഡിന്റെ 29.18 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ഓപ്പൺ ഓഫറിലൂടെ മറ്റൊരു 26 ശതമാനം ഓഹരി വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്
യൂറോപ്പില്‍ ഉള്‍പ്പെടെ കോവിഡ് കേസുകളുടെ പുതിയ വര്‍ധനയുടെയും നിരവധി രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍ അല്ലെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തതിന്റെയും വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയില്‍ ഇന്ന് സെന്‍സെക്‌സ് കുത്തനെ ഇടിയുകയായിരുന്നു