ആരും കാണാത്തതുപോലെ വന്ന് ഗാർഡ് മാർക്ക് മായ്ച്ചു; ചതിയിലൂടെയല്ലാതെ കളിച്ചു ജയിച്ചൂടെയെന്ന് സ്‌മിത്തിനോട് ഇന്ത്യൻ ആരാധകർ
പന്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന സമയത്താണ് സ്‌മിത്ത് ഇത് ചെയ്‌തത്. ഷൂസുകൊണ്ടാണ് സ്‌മിത്ത് പിച്ചിലെ ഗാർഡ് മാർക്ക് മായ്‌ക്കാൻ നോക്കുന്നത്. അതേസമയം, ഡ്രിങ്ക്സ് ബ്രേക്കിനു ശേഷം ക്രീസിലെത്തിയ റിഷഭ് പന്ത് വീണ്ടും ഗാർഡ് മാർക്ക് എടുക്കുകയായിരുന്നു