ഭാരത സർക്കാർ പ്രമുഖ ഓഹരി ഉടമയായുള്ള ഒരു പൊതുമേഖലാ ധനകാര്യസ്ഥാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI). ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. 1806-ൽ ‘ബാങ്ക് ഓഫ് കൽക്കട്ട’ എന്ന പേരിൽ കൽക്കട്ടയിലാണ് സ്ഥാപിയ്ക്കപ്പെട്ടത്. ശാഖകളുടെ എണ്ണത്തിൽ ലോകത്തെ രണ്ടാം സ്ഥാനത്തുള്ള എസ്.ബി.ഐ., ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കുകളിലൊന്നാണ്.1955 ജൂലൈ 1നു ഇമ്പീരിയൽ ബാങ്കിനെ ദേശസാൽക്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നു നാമകരണം ചെയ്തു.
എസ്ബിടി ജീവനക്കാരിൽ നല്ല ശതമാനം പേരും സ്ഥലം മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. കൂടുതൽ പേർക്ക് സംസ്ഥാനത്തിന് പുറത്തേക്കാവും സ്ഥലം മാറ്റം. സ്വയം വിരമിക്കാനുള്ള അവസരം ഉണ്ട്.
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലയനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. എസ്.ബി.ടി ഉൾപ്പടെ അഞ്ച് ബാങ്കുകൾ എസ്.ബി.ഐ യുമായിി ലയിപ്പിക്കുന്നതിനാണ്…