
നാടുമുഴുവനും വെളിച്ചം പരത്തി അവിടെയുമിവിടെയുമായി ദൂരെയുള്ള വീടുകളും ശോഭിച്ചുകിടന്നിരുന്നു. എല്ലാ കതകുകളെയും ജനാലകളെയും തുറന്ന് വീടു മുഴുവൻ വെളിച്ചം നിറയാൻ അവർ അനുവദിച്ചു. സാധാരണ ദിവസങ്ങളെക്കാളും വെളിച്ചം…
“അച്ഛനായിരുന്നു ഷനോജിന്റെ സ്ഥാനത്തെങ്കില്‍ ഇത് കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമായിരുന്നോ? ലോകത്തെ എല്ലാ പുരുഷന്മാരും ഒരേ പോലെയാണോ എന്നറിയാന്‍ ചെറിയൊരു കൗതുകം”
ശൂന്യമായ ഇലഞ്ഞിമരച്ചുവട്ടിൽ നിന്ന് കിതപ്പോടെ ഹരി പറഞ്ഞതും എന്റെ അടിവയറിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു. കെട്ടുതുടങ്ങിയ പന്തങ്ങളുടെയും നിലാവിന്റെയും വെട്ടത്തിൽ വിനയനെയും പെൺകുട്ടിയെയും തേടി ഞങ്ങൾ ഓടി
എന്‍ജിഒ അസോസിയേഷന്റെ വനിതാ നേതാവായ ഗീതാദേവിയ്ക്ക് അതൊന്നും സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല. ചുംബനസമരക്കാര്‍ കെട്ടിപ്പിടിച്ചിരുന്ന പന്തലില്‍ ചാണകവെള്ളം കലക്കിയൊഴിച്ച് പുണ്യാഹം തെളിച്ച് ശുദ്ധമാക്കിയ വിപ്ലവവീരാംഗനയാണ്. അയാളുടെ ഭാവപരിണാമമൊന്നും അവര്‍ക്ക്…
ഓരോ ദിവസത്തേയും കാര്യങ്ങൾ ഷേക്സ്പിയറിനടുത്തുവെച്ചു വേണോ അതോ മാധവിക്കുട്ടിക്കപ്പുറം നിന്നു മതിയോ എന്നു തീരുമാനിക്കാനുള്ള ചെറുസ്വാതന്ത്ര്യങ്ങളൊക്കെ തങ്ങൾക്കാ മുറിയിലുണ്ടെന്നതു മറന്നാണ് അവരെന്നും കാര്യങ്ങളിലേക്കു കടന്നത്
കാറോടിച്ച് തിരികെപ്പോകുമ്പോള്‍ സന്ധ്യമാറി പെട്ടെന്ന് രാത്രിയാകരുതേയെന്ന് പ്രാര്‍ഥിച്ച് പ്രമോദ് വേഗത കൂട്ടി. പിന്‍സീറ്റിലേക്ക് തിരിഞ്ഞുനോക്കാനും അയാള്‍ക്ക് പേടിയായി
കിട്ടുമെന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഏതാഗ്രഹവും ഒടുവിൽ സമ്മാനിക്കുന്നത് നിരാശയായിരിക്കുമെന്നും അതിലേക്ക് എത്തിയ വഴികൾ പിന്നെ നമ്മൾ ഓർക്കുകയില്ലെന്നും പ്രവചിക്കാനാകാത്ത സങ്കീർണ്ണമായ മനസ്സിന്റെ അടിമകളാണ് നമ്മളെന്നും ആ…
റോഡില്‍ കിടന്ന ഒരു കല്ലെടുത്തത് ഭീഷണിപ്പെടുത്താനായിരുന്നെങ്കിലും പെട്ടെന്നത് ചുവന്നു. ഉടുമുണ്ടില്‍ കൈ തുടച്ച് തിരിഞ്ഞ് നോക്കാതെ ഓടിയപ്പോള്‍ അവന് നിലത്ത് കിടക്കുകയാണെന്നുറപ്പായിരുന്നു
നഗരത്തിലെ കേൾവി കേട്ട കാഴ്ചകളൊക്കെ നാളെയൊരിക്കൽ വന്നാലും കാണാനാകുമെങ്കിലും നഗരപ്രാന്തങ്ങളിലെ പ്രകൃതിയുടെയും മനുഷ്യസംസ്കാരത്തിന്റെയും അത്തരം അവശേഷിപ്പുകൾ പലതും അന്നേയ്ക്ക് കാണാൻ ബാക്കി വന്നെന്ന് വരില്ല
ഇത്ര കാലവും പത്രവും ടെവിലിഷനും മനുഷ്യരുമില്ലാ്ത്ത ഒരു ലോകത്ത് ജീവിച്ചതു കൊണ്ടാണ് ഗോവിന്ദന് ഇതെല്ലാം അറിയാതെ പോയത്. പക്ഷേ, അയാള്‍ക്കതില്‍ സങ്കടമില്ലെന്നു തോന്നി
തന്റെ വീടിന്റെ മുൻവശത്ത് ഒഴുക്കു നിലച്ച തോട്, പിന്നിൽ അമ്പലം, വലതു വശത്ത് മരമില്ല്, ഇടതുവശത്ത് പഞ്ചായത്താപ്പീസ്. അങ്ങനെ സമയത്തിന്റെയും വിശ്വാസത്തിന്റെയും ഹിംസയുടെയും നിയമത്തിന്റെയും ഇടയിൽ ഒരേ…
ഓണപ്പതിപ്പുകള്‍ മടക്കിവയ്ക്കുമ്പോള്‍ പുതിയ കാഥികരെ ആരെയും കണ്ടില്ലല്ലോ എന്ന് പ്രമേയത്തിലോ ഭാഷയിലോ ശില്പത്തിലോ എടുത്തുപറയാവുന്ന പുതുമകളൊന്നും കണ്ടില്ലല്ലോ എന്ന് മനസ്സ് പറയുന്നു
ഒരിടത്ത് നിന്നും നമ്മൾ യാത്രയാകുമ്പോൾ നമ്മുടെതായ എന്തോ ഒന്ന് നാം അവിടെ ബാക്കിയാക്കുന്നുണ്ട്. അവിടം വിട്ടാലും നാം അവിടെ തന്നെയുണ്ടെന്ന് തോന്നിക്കുന്ന അവിടെ തിരിച്ചെത്തുമ്പോൾ മാത്രം നമുക്ക്…
അന്ന കരയണം, ചിരിയ്ക്കണം, കഴുത്തുറയ്ക്കണം, സാധാരണ കുട്ടികളെപ്പോലെ കൈകാലുകൾ അനക്കണം, എഴുന്നേറ്റിരിയ്ക്കണം, നടക്കണം… സ്കൂളിൽ ചേർന്ന് പഠിയ്ക്കണം, ഐവിലീഗ് കോളജിൽ അഡ്മിഷൻ കിട്ടണം… എടുത്ത് നിരത്തിവച്ചാൽ ഒരു…
പപ്പേട്ടൻ പറഞ്ഞു. ‘ഈ ചെക്കൻ്റെ കഥ നീ വായിച്ചില്ലെങ്കിൽ വായിക്കണം. ആ കഥയിൽ വിശപ്പു കൊണ്ട് ചെങ്കൽ ചെളി നഖത്താൽ ചുരണ്ടിത്തിന്നുന്ന ഒരു അമ്മയുണ്ട്…’
അവൻറെ കൈവെള്ളയിൽ ഞാന്‍ എന്റെ കൈപ്പടം വെച്ചു. ജീവിതം അവസാനിപ്പിക്കുന്ന ഒരാളുടെ മിടിപ്പ് എന്റെ ഉള്ളംകൈയില്‍ അതിവേഗം തീരുകയായിരുന്നു, അവന് എന്റെ കൈവിട്ടു
വരട്ടെ, ആരെങ്കിലുമൊരാൾ വരട്ടെ. ആ പെൺകുട്ടിയുടെ കഥയുടെ തുടക്കമെഴുതുവാൻ ആരെങ്കിലുമൊരാൾ വേണമല്ലോ. മനുഷ്യനെ അപേക്ഷിച്ച് എന്തിനും ഒരു തുടക്കം കിട്ടേണ്ട ആവശ്യം മാത്രമേയുള്ളൂ
അവളെത്തന്നെ നോക്കിയിരിക്കവെ വേലൂഞ്ഞിനവളോട് സ്നേഹം പോലെ മനോഹരമായൊരനുഭൂതി തോന്നി. ഇതുവരേക്കും മറ്റൊരു പെണ്ണിനോടും മറ്റൊരാളോടും തോന്നാത്തത്…
മാലയില്‍ നിന്നും ഊരിയെടുത്ത താലിയും ചേര്‍ത്ത് ചുരുട്ടിപ്പിടിച്ച അവരുടെ വലതുകൈ അടക്കിപ്പിടിച്ച ഏങ്ങലിന്റെ അകമ്പടിയോടെ സുധാകരന്റെ മുഖത്തിനടുത്തേയ്ക്ക് നീങ്ങുന്ന കാഴ്ച്ച കണ്ട് തങ്കപ്പന്റെ കണ്ണില്‍ ഒരു തിളക്കം…
വള്ളത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ ഉള്ള ധൈര്യം പോകുന്നത് ജോസ് അറിഞ്ഞു. പുഴയുടെ ഓളം വെട്ടുന്നതിനനുസരിച്ചു അവന്റെ ചങ്കിടിച്ചുതുടങ്ങി
Loading…
Something went wrong. Please refresh the page and/or try again.