ഒൻപത് തവണ ലോക്സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവും ആറ് തവണ കേന്ദ്ര മന്ത്രിയുമായിരുന്ന ബീഹാറിൽ നിന്നുള്ള ലോക്ജനശക്തി പാർട്ടി നേതാവായിരുന്നു രാം വിലാസ് പസ്വാൻ. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2020 ഒക്ടോബർ 8ന് അന്തരിച്ചു. 1969-ൽ ഇരുപത്തിമൂന്നാം വയസിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നതോടെയാണ് പാസ്വാൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. 1969-ൽ തന്നെ എസ്.എസ്.പി സ്ഥാനാർത്ഥിയായി അലൗളി മണ്ഡലത്തിൽ നിന്ന് ബീഹാർ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. പിന്നീട് ഒൻപത് തവണ ലോക്സഭയിലേക്കും രണ്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ആറ് തവണ കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചു.