
സ്വതന്ത്രമായി അയച്ചുകൊടുക്കുന്തോറും പട്ടങ്ങൾ കൂടുതൽ കൂടുതൽ ഉയരത്തിലേക്ക് പറന്നുയരുകയും അവരവരിലേക്ക് തന്നെ തിരികെ വന്നണയുകയും ചെയ്തു. ആ പട്ടംപറത്തൽ ദിവസങ്ങളിൽ ഞാൻ എന്തൊക്കെയോ പഠിച്ചു. സ്നേഹത്തിന്റെയും വിട്ടുകൊടുക്കലിന്റെയും…
വാർദ്ധക്യം വന്ന് കൈപിടിക്കുമ്പോൾ ഒരുപക്ഷേ എല്ലാവരും ഇങ്ങനെ ആകുമായിരിക്കും. നടന്ന വഴികളിലൂടെ, കൊണ്ട വെയിലുകളിലൂടെ, നനഞ്ഞ മഴകളിലൂടെ മനസ്സ് കൊണ്ടെങ്കിലും നടക്കുമായിരിക്കും. അതുവരെ ആടിത്തീർത്ത അധ്യായങ്ങളെല്ലാം വേർപ്പെട്ട്…
പുതുതായി ചില ചിത്രങ്ങൾ കൂടെ ചുമരിലിടം പിടിച്ചിരുന്നു. നിറങ്ങളുണ്ടായിട്ടും പഴയ ചിത്രങ്ങളുടെ മിഴിവ് പുതിയവയ്ക്കില്ല എന്ന് തോന്നി. ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ലോകത്തിന്റെ മുഴുവൻ ആശ്രയവും അഭയവും താനാണെന്ന്…
“മോളുടെ SSLC ബുക്കില് ജാതി ചേർത്ത്ണ്ട്. അത് മതിയോ?” അയാൾ ഇനിയും പണി മുടക്കേണ്ട ദിവസങ്ങളെണ്ണി പൊടുന്നനെ മറ്റൊരു പോംവഴി പറഞ്ഞു. “അത് പറ്റില്ല. നിങ്ങളുടെ ജാതി…
എനിക്ക് ഒന്നും പറയാനില്ല. കസേരയിലിരുന്ന് പത്രം നിവർത്തുമ്പോൾ കല്യാണം വിളിക്കാൻ തന്നെയാണോ അവർ വന്നതെന്ന് ശങ്ക തോന്നി. കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി വളർത്തിയ…
കുളിപ്പിച്ച്, ഭക്ഷണം കഴിപ്പിച്ച്, യൂണിഫോം തേച്ച് ഇടീപ്പിച്ച്, ചോറും കറികളും പാത്രത്തിലാക്കി അവരെ സ്കൂൾവണ്ടിയിലേക്കാക്കുമ്പോൾ ഇടയ്ക്കൊക്കെ ഇപ്പോഴും ഞാനൊരു കുട്ടിയാകും. എത്ര മുതിർന്നിട്ടും ബാല്യകൗമാരങ്ങളെ മനസ്സിലേറ്റുന്ന മുതിരാൻ…
“രാത്രി ഉറക്കമറ്റ് കിടക്കെ, ഞാൻ കണ്ണുകളടച്ച് അവളെ മാത്രം ഓർത്തുകൊണ്ടിരുന്നു. ഇരുട്ടിന്റെ ഒരൊറ്റ നിറവും വെളിച്ചത്തിന്റെ നൂറായിരം നിറങ്ങളും തമ്മിൽ മനസ്സിൽ ഏറ്റുമുട്ടികൊണ്ടിരുന്നു.”
രാത്രികളിൽ വെളിച്ചമുള്ള വീടുകളിലേക്ക് നോക്കുമ്പോൾ അവരെന്തെല്ലാം ഏതെല്ലാം ചിന്തിച്ചുകാണും? വെളിച്ചത്തിനെത്ര വെളിച്ചമുണ്ടെന്ന് അവരെപോലുള്ളവർക്കല്ലാതെ മറ്റുള്ളവർക്ക് എന്തറിയാം? ആലോചിക്കുന്തോറും, ചുറ്റുമുള്ള ഇരുട്ട് ഏറിവരുന്നതായി എനിക്ക് തോന്നി. ഞാൻ കണ്ണുകൾ…
സ്വപ്നമെന്നോ ആഗ്രഹമെന്നോ തിട്ടമില്ലാത്ത ആ തോന്നലിന്റെ ഇങ്ങേയറ്റത്ത്, നീയെന്നിലെ കാണാചില്ലകളിൽ വിരിയിച്ച ഉതിർമുല്ലകൾക്കു ചുറ്റും ഒരായിരം ചിത്രശലഭങ്ങൾ പാറിക്കൊണ്ടിരുന്നു പ്രണയത്തെ കുറിച്ചൊരു സ്വപ്നദംശം
“ആ അക്ഷരങ്ങളിലാണ് ഇനി കുറച്ചു നാളത്തെ ജീവിതത്തുടിപ്പുകളിരി ക്കുന്നതെന്ന പോലെ, അത്രയും ശ്രദ്ധിച്ച് കവറിന്റെ അരിക് ചീന്തി, കത്തിന്റെ മടക്ക് നിവർത്തി, കണ്ണുകളിൽ നക്ഷത്രങ്ങൾ കൊളുത്തി വെച്ച്…
“കുറച്ചുകൂടെ സഹാനുഭൂതിയോടെ സഹജീവികളെ നോക്കിക്കാണാൻ നല്ല കഥകളുടെ വായാനാനുഭവം പ്രേരിപ്പിക്കുന്നു”
“അപ്പോഴേക്കും മഴ കനത്തിരുന്നു. മഴ നനഞ്ഞ ഉന്മാദത്തിൽ, ചീവീടുകൾ നിലയ്ക്കാതെ ചൂളമിട്ടു. അത്രമേൽ പ്രിയങ്കരമായൊരു കുളത്തണുപ്പിന്റെ ഓർമ ആത്മാവിലേക്ക് ചേർത്തുകൊണ്ട് ഞാനും മുങ്ങി, മൂന്നു തവണ”
“ഇടയ്ക്കൊക്കെ കുളത്തിൽ മുങ്ങിക്കുളിക്കാറുണ്ടെന്നും, മൂവാണ്ടൻകൊമ്പിലിട്ട ഊഞ്ഞാലിൽ ഏറെ സമയമിരിക്കാറുണ്ടെന്നും കൂടി അവൻ പറഞ്ഞതോടെ അവരോടുള്ള ഭയം സ്നേഹത്തിന് വഴിമാറി. അന്നവരെ കണ്ട് ഓടിയതിൽ വല്ലാത്ത നിരാശ തോന്നുകയും…
എം ടി എന്ന വാക്കെഴുതിയ എന്തുകണ്ടാലും ഞാൻ വായിക്കുന്നു. കാലത്തിനു സൂക്ഷിക്കാൻ വേണ്ടിയുള്ളവയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ആ വാക്കുകളുടെ വിസ്മയം അവസാനിക്കുകയില്ല
പൊതുസമൂഹത്തിലും കുടുംബങ്ങൾക്കിടയിലും ഇഫ്താർ വിരുന്നുകൾ ഒരുക്കുന്നതിലൂടെ സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും നേർത്തുപോകുന്ന ഇഴകൾ ദൃഢമാക്കാൻ കഴിയുന്നു
‘മനുഷ്യർക്ക് എത്ര സന്തോഷമായിട്ട് ജീവിക്കാം. എന്നിട്ടും എന്താണിങ്ങനെ?’ ചീരുത്തളള എന്നൊരു സാധാരണ സ്ത്രീ ചോദിക്കുന്ന വളരെ ലളിതവും എന്നാൽ ഒത്തിരി അർത്ഥതലങ്ങളുമുള്ള ഒരു ചോദ്യവുമായാണ് റഫീക്ക് അഹമ്മദിന്റെ…
പുസ്തകം കാണുമ്പോഴെന്ന പോലെ മനം തണുപ്പിക്കുന്ന മറ്റൊരു വസ്തുവില്ല. പുസ്തകങ്ങളെ പോലെ പ്രിയങ്കരമായ മറ്റൊരു കൂട്ടുമില്ല
പുലർച്ചെയുള്ള താലം കാണാൻ പോലും അലാറം വെച്ചുണർന്ന് രണ്ട് മണിക്കും മൂന്നു മണിക്കും വേലിക്കൽ ചെന്ന് നിന്നിരുന്ന ആൾക്കാരാണ്. എന്താണിവരൊക്കെ ഇങ്ങനെ മാറിയത് ?എങ്കിൽ ഒരുകാലത്ത് ഉത്സവങ്ങളെ…