നഥാൻ മൈക്കൽ ലിയോൺ ഒരു ഓസ്‌ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. 2011-ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അദ്ദേഹം ന്യൂ സൗത്ത് വെയിൽസിനായി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നു. ലിയോൺ ഒരു ഓഫ് സ്പിൻ ബൗളറും ലോവർ ഓർഡർ വലംകൈയ്യൻ ബാറ്റ്സ്മാനുമാണ്. ഓസ്‌ട്രേലിയയുടെ ഏറ്റവും വിജയകരമായ ഓഫ് സ്പിൻ ബൗളറായി കണക്കാക്കപ്പെടുന്ന ലിയോൺ, 2015-ൽ ഹഗ് ട്രംബിളിന്റെ 141 വിക്കറ്റുകൾ മറികടന്ന് ഒരു ഓസ്‌ട്രേലിയൻ ഓഫ് സ്‌പിൻ ബൗളറുടെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ റെക്കോർഡ് സ്വന്തമാക്കി. 2021 ജനുവരിയിൽ, ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ പരമ്പരയ്‌ക്കിടെ ലിയോൺ തന്റെ നൂറാമത്തെ ടെസ്റ്റ് മത്സരത്തിൽ കളിച്ചു