മലയാളം, തമിഴ്, ഹിന്ദി ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന പിന്നണി ഗായകനും സംഗീത സംവിധായകനുമാണ് നജിം അർഷാദ് . 2007 ൽ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ വിജയിയായിരുന്നു നജീം. സ്വാതി തിരുനാൾ കോളേജ് ഓഫ് മ്യൂസിക്കിൽ പഠിച്ച അദ്ദേഹം സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബാച്ചിലർ ഓഫ് പെർഫോമിംഗ് ആർട്സിൽ കേരള സർവകലാശാലയുടെ റാങ്ക് ഹോൾഡറായിരുന്നു. തന്റെ സ്കൂൾ കാലഘട്ടത്തിൽ ജില്ലാ, ഉപജില്ലാ തലങ്ങളിൽ 13 തവണ കലാപ്രതിഭ കിരീടം നേടിയിട്ടുണ്ട്. 2020-ൽ കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമയിലെ ആത്മാവിലെ ആഴങ്ങളിൽ എന്ന ഗാനത്തിലൂടെ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് അർഹനായി.Read More
ജോ പോളിന്രെ വരികൾക്ക് അപ്പുജോൺ സംഗീതം നൽകിയ മധുമൊഴി എന്ന സംഗീത ആൽബം ടോണി സ്റ്റീഫൻ, ജെറിൻ പാലത്തിങ്കൽ, ലിന്റോ ദേവസി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്