മലയാളത്തിലും തമിഴിലും പ്രധാനമായും അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ നടിയാണ് നദിയ മൊയ്തു. ഏതാനും തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നദിയ മലയാള ചലച്ചിത്രമായ നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മോഹൻലാലിനും പത്മിനിക്കും ഒപ്പം അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയം മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് (മലയാളം) നേടിക്കൊടുത്തു. 1985 ൽ ഈ ചിത്രം പൂവേ പൂചൂടവാ എന്ന പേരിൽ തമിഴിൽ പുനർഃനിർമ്മിച്ചതോടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.വിവാഹത്തിന് ശേഷമുള്ള ഇടവേളക്കുശേഷം എം. കുമരൻ s/o മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കു തിരിച്ചെത്തുകയും ജയം രവിയുടെ അമ്മയുടെ വേഷം അവതരിപ്പിച്ചതിന്റെപേരിൽ നിരൂപക പ്രശംസയും ലഭിച്ചു.Read More
“മമ്മൂക്കയ്ക്ക് ഇപ്പോഴും ഇങ്ങനെ കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്. നമ്മൾ പെണ്ണുങ്ങൾ എത്രതന്നെ സൗന്ദര്യം നിലനിർത്തിയിട്ടും അതുപോലെയുള്ള കഥാപാത്രങ്ങൾ കിട്ടുന്നില്ല” നദിയ പറഞ്ഞു