കോഴിക്കോട് ജില്ലയുടെ മുൻ കളക്ടർ ആയിരുന്നു എൻ പ്രശാന്ത് സാധാരണ ഒരു ജില്ല കളക്ടർ എന്നതിൽ നിന്നും മാറി പലവിധത്തിലുള്ള ജനോപകാരപ്രദമായ നൂതന പരിപാടികളും നടപ്പിലാക്കി ഇദ്ദേഹം ശ്രദ്ധേയത നേടിയിട്ടുണ്ട്. റോഡുകളിലെ കുഴിയടയ്ക്കാൻ സ്പോൺസർമാരെ തേടുന്ന നമുക്ക് നിരത്താം നമ്മുടെ നിരത്ത് എന്ന പദ്ധതിയും വിശക്കുന്നവർക്കു ഭക്ഷണം നൽകാനുള്ള പദ്ധതിയായ ഓപ്പറേഷൻ സുലൈമാനിയും വിദ്യാർത്ഥികളുടേ യാത്രാസൗകര്യം വർദ്ധിപ്പിക്കാനുള്ള സവാരി ഗിരിഗിരിയും യാത്രക്കാർക്ക് അവരുടെ ഏറ്റവും അടുത്തുള്ള ഓട്ടോ റിക്ഷ കണ്ടുപിടിക്കുന്നതിനുള്ള ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ആയ എയ് ഓട്ടൊയും പൊതുനിരത്തിൽ മൂത്രമൊഴിക്കുന്നവരുടെ ചിത്രം ഏടുത്ത് കളക്ടർക്ക് അയച്ചുകൊടുക്കുന്ന പരിപാടിയായ ത്രിമൂത്രി ഫോട്ടോ കണ്ടസ്റ്റും, കോഴിക്കോടിനെപ്പറ്റി അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി കോഴിപീഡിയ എന്ന വിജ്ഞാനകോശപദ്ധതിയും എടുത്തു പറയേണ്ട കാര്യങ്ങളാണ്. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമായ ഇദ്ദേഹത്തെ പൊതുജനങ്ങൾ സ്നേഹത്തോടെ കളക്ടർ ബ്രൊ എന്നു വിളിക്കുന്നു Read More
സര്‍ക്കാര്‍ വാഹനം സ്വകാര്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന് 25 ലക്ഷം രൂപ പ്രശാന്ത് നായര്‍ക്ക് പിഴ സര്‍ക്കാര്‍ തന്റെ പരാതിയില്‍ ഉത്തരവിട്ടെന്ന് കെ.എം ബഷീര്‍ എന്ന വ്യക്തി പത്ര സമ്മേളനത്തിൽ…
തിരുവനന്തപുരം: കോഴിക്കോട് ജില്ലാ കലക്‌ടർ എൻ.പ്രശാന്തിനെ മാറ്റി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രശാന്തിന് പകരം ടൂറിസം ഡയറക്‌ടറായിരുന്ന യു.വി.ജോസാണ് പുതിയ കലക്‌ടർ. എൻ.പ്രശാന്തിന്റെ പുതുയ…
തിരുവനന്തപുരം: ഐ.എ.എസ് സമരത്തിനോട് വിയോജിച്ച് വിട്ടുനിന്ന കോഴിക്കോട് കളക്ടർ എൻ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറിയുടെ കരു നീക്കം. ആറ് മാസം മുൻപ് എം.കെ രാഘവൻ എം.പി യുമായി…