Malayalam Superstar Mohanlal turns 60. Friends and Fans wish him Happy Birthday.
Mohanlal Birthday, Happy Birthday Mohanlal: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ അറുപതാം പിറന്നാളാണ് നാളെ. ഇതിഹാസതാരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാലോകവും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. മോഹൻലാൽ- മമ്മൂട്ടി എന്നീ താരദ്വന്ദ്വങ്ങളെ ചുറ്റിപ്പറ്റിയാണ് നാലു പതിറ്റാണ്ടായി മലയാളസിനിമയുടെ സഞ്ചാരവും.
പൂർണിമ ജയറാം എന്ന തെന്നിന്ത്യൻ താരത്തിന് മറ്റാർക്കും അവകാശപ്പെടാനാവാത്തൊരു പ്രത്യേകത കൂടിയുണ്ട്, മലയാളത്തിന്റെ സ്വന്തം നടനവിസ്മയം മോഹൻലാലിന്റെ ആദ്യ നായിക. ഫാസിലിന്റെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന…
മോഹൻലാലിന്റെ അത്ര ക്ഷമ ആർക്കുമില്ല. കൂടെ അഭിനയിക്കുന്നവർക്ക് തെറ്റിയാലും ഒരു രംഗം തന്നെ വീണ്ടും വീണ്ടും ചിത്രീകരിക്കുമ്പോഴും ഏറെ ക്ഷമ കാണിക്കുന്ന വ്യക്തിയാണ്. പരാതികളില്ലാതെ ഉത്സാഹത്തോടെ കൂടെനിൽക്കുന്ന…