മിഥുനം രാശി: യുവമിഥുനങ്ങളുടെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ് മിഥുനം. സൂര്യന് മലയാളമാസം മിഥുനത്തില് ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെ മാസങ്ങളില്‍ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാന്‍ കഴിയും. ശബരന്‍ നക്ഷത്രഗണത്തിന്റെ വടക്കുകിഴക്കായിട്ടാണ് മിഥുനം നക്ഷത്രഗണം കാണപ്പെടുന്നത്. ജ്യോതിഷ ശാസ്ത്ര പ്രകാരം വ്യാഴത്തിന്റെ മാറ്റം മിഥുനം നക്ഷത്ര രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി പറയപ്പെടുന്നു.
നക്ഷത്രങ്ങള്‍: മകയിരം രണ്ടാം പകുതി ഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ ഭാഗം