Mammootty

മലയാളത്തിന്റെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. ആരാധകരും അടുപ്പമുളളവരും മമ്മൂക്ക എന്നാണ് അദ്ദേഹത്തെ വിളിക്കാറുളളത്. 1951 സെപ്റ്റംബർ 7 ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു സാധാരണ മുസ്‌ലിം കുടുംബത്തിലാണ് മമ്മൂട്ടിയുടെ ജനനം. പി.ഐ. മുഹമ്മദ് കുട്ടി എന്നാണ് യഥാർത്ഥ പേര്. കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് പ്രി ഡിഗ്രിയും, എറണാകുളം ലോ കോളേജിൽ നിന്ന് എൽഎൽബിയും നേടി. മഞ്ചേരിയിൽ രണ്ടു വർഷം അഭിഭാഷകനായി സേവനം അനുഷ്‌ഠിച്ചു. അഭിഭാഷക ജോലിയിൽനിന്നുമാണ് മമ്മൂട്ടി മലയാള സിനിമാ രംഗത്തേക്ക് കടക്കുന്നത്. 1971ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. എം.ടി.വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്‌ത ദേവലോകം എന്ന മലയാള ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. കെ.ജി.ജോർജ് സംവിധാനം ചെയ്‌ത യവനിക, 1987ൽ ജോഷി സംവിധാനം ചെയ്‌ത ന്യൂഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. 400 ഓളം സിനിമകൾ അഭിനയിച്ച മമ്മൂട്ടി മൂന്നു തവണ മികച്ച നടനുളള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളിലെ സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എബ്രഹാമിന്റെ സന്തതികൾ, അങ്കിൾ, സ്ട്രീറ്റ് ലൈറ്റ്സ്, പരോൾ എന്നിവയാണ് 2018 ൽ പുറത്തിറങ്ങിയ മമ്മൂട്ടി സിനിമകൾ. മാമാങ്കം, കുഞ്ഞാലി മരയ്‌ക്കാർ, പേരൻപ് എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. 1980ൽ മമ്മൂട്ടി വിവാഹിതനായി. സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. സുറുമി, ദുൽഖർ സൽമാൻ എന്നിവർ മക്കളാണ്. ദുൽഖറും അഭിനേതാവാണ്.Read More

Mammootty News

Mammootty, Nedumudi Venu
വേണുവിനോടൊത്തുള്ള കാലം വിരസത എന്തെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല; മമ്മൂട്ടി എഴുതുന്നു

എന്നെ ഓർക്കുകയും അനിയനെപ്പോലെ കരുതിക്കൊണ്ട് നടക്കുകയും ചെയ്തിരുന്ന എന്റെ ജേഷ്ഠനാണ്, വഴികാട്ടിയായ സുഹൃത്താണ്, ശാസിച്ച അമ്മാവനാണ്, ഒരുപാടു സ്നേഹിച്ച അച്ഛനാണ്

അതൊന്നും കാര്യമുള്ള കാര്യത്തിനായിരുന്നില്ല; തിലകനും മമ്മൂട്ടിയും തമ്മിലുള്ള വഴക്കുകളെക്കുറിച്ച് ഷോബി തിലകൻ

സെറ്റിൽ വഴക്ക് കൂടുന്നത് നേരിട്ട് താൻ കണ്ടിട്ടുണ്ടെന്നാണ് ഷോബി തിലകൻ പറയുന്നത്

‘മമ്മൂസേ’ന്ന് ജനാർദ്ദനൻ; മമ്മൂട്ടിയുടെ പുത്തൻ ചിത്രം ഏറ്റെടുത്ത് താരങ്ങളും

ജനാർദ്ദനൻ, സിദ്ദിഖ്, ധർമജൻ, ശ്വേതാ മേനോൻ, ഹരീഷ് കണാരൻ എന്നിവരുടെ കമന്റുകൾ ചിത്രത്തിന് താഴെ കാണാം

Karthika, Mammootty, Karthika singing video, karthika throwback video, Karthika Mammootty throwback video, Karthika photos, കാർത്തിക, Mammootty latest photos, Mammootty new films, മമ്മൂട്ടി, Mammootty latest video
സ്റ്റേജ് ഷോയ്ക്കിടെ അവതാരകനായി മമ്മൂട്ടി, പാട്ടുപാടി കാർത്തിക; ത്രോബാക്ക് വീഡിയോ

“ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാനിങ്ങനെ ഓർക്കസ്ട്രയ്ക്ക് ഒപ്പം പാടുന്നത്. അതും ഞങ്ങളുടെ ക്യാപ്റ്റൻ മമ്മൂട്ടി പറഞ്ഞതുകൊണ്ട്. ദയവായി കൂവരുത് കെട്ടോ,” എന്ന മുഖവുരയോടെയാണ് കാർത്തിക പാടുന്നത്

Mammootty, Mukesh, mukesh kathakal, മുകേഷ്, മുകേഷ് കഥകൾ, മമ്മൂട്ടി
മാപ്പ് മമ്മൂക്ക, ഈ കഥ കേൾക്കുമ്പോഴേ അന്ന് ഞങ്ങൾ പറ്റിച്ചതാണെന്ന് നിങ്ങളറിയൂ; രസകരമായ​ അനുഭവം പങ്കുവച്ച് മുകേഷ്

“നീയെന്തിനാ 200 മിക്സിയൊക്കെ എന്റെ വീട്ടിലുണ്ടെന്ന് പറയാൻ പോയതെന്ന് ചോദിച്ച് മമ്മൂക്ക എന്നോട് ചൂടായി”

madhu, mammootty, ie malayalam
എന്റെ സൂപ്പർസ്റ്റാർ; മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

മധുവിനെ ആദ്യം കണ്ടതുമുതലുളള കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടാണ് നടനും സംവിധായകനുമായ ബാലചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

‘ഡാ മമ്മൂട്ടി’ എന്നു വിളിക്കാന്‍ വിളിക്കാന്‍ സ്വാതന്ത്ര്യമുള്ളയാള്‍; അന്തരിച്ച കെ.ആര്‍.വിശ്വംഭരനെ അനുസ്മരിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പ്

ഡാ ജിന്‍സെ, എന്റെ കയ്യില്‍ 100 പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ കിട്ടി കഴിഞ്ഞു.. നീ മമ്മൂട്ടിയെ വിളിച്ചു പറ.. ഞാന്‍ പറഞ്ഞാല്‍ അവന്‍ ഞെട്ടില്ല

‘മമ്മൂട്ടി സുബ്രൻ’ വിടവാങ്ങി; ആരാധകന്റെ വിയോഗ വാർത്ത അറിയിച്ച് താരം

പ്രിയപ്പെട്ട ആരാധകന്റെ വിയോഗവാർത്ത മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്

Mammootty, Mammootty Age, Film News, മമ്മൂട്ടി, പ്രായം, മമ്മൂട്ടിയുടെ പ്രായം, ie malayalam
മമ്മൂക്കയെ കണ്ടാൽ എത്ര പ്രായം തോന്നും?; വിദേശ രാജ്യങ്ങളിലുള്ളവർ പറയുന്നത് ഇതാണ്

70 വയസ്സാണ് മമ്മൂട്ടിയുടെ പ്രായം എന്ന് കേട്ടുപ്പോൾ അവർ അത്ഭുതപ്പെടുന്നതും വീഡിയോയിൽ കാണാം

Mammootty Birthday, Mammootty Birthday Post, Ramesh Pisharody, Mammootty Facebook Post, Mammootty Images, Mammootty Big B, Mammootty Mashup, Mammootty Video, Mammootty Images, Entertainment News, IE Malayalam
എനിക്ക് തന്ന ഗോൾഡൻ വിസക്ക് നന്ദി മമ്മൂക്ക: രമേശ്‌ പിഷാരടി

“ഇനിയും വിസ എടുക്കുവാനും പോകുവാനും ആഗ്രഹിക്കുന്ന എത്രയോ പേർ……എനിക്ക് തന്ന ഗോൾഡൻ വിസക്ക് നന്ദി,” പിഷാരടി കുറിച്ചു.

Mammootty Birthday, Mammootty
മമ്മൂട്ടിയ്ക്കായി ചാക്കോച്ചനും പ്രിയയും ഒരുക്കിയ സ്പെഷ്യൽ കേക്ക്; ചിത്രങ്ങൾ, വീഡിയോ

മമ്മൂട്ടി എന്ന നടന്റെ ചില സുപ്രധാന നേട്ടങ്ങളും, അഭിനയിച്ച ചിത്രങ്ങളുമെല്ലാം എവര്‍ഗ്രീന്‍ ഐക്കണ്‍ എന്ന് എഴുതിയിരിക്കുന്ന കേക്കിന്റെ ഭാഗമാണ്

Mammootty Birthday, Mammootty Birthday Post, Anto Joseph, Mammootty Facebook Post, Mammootty Images, Mammootty Big B, Mammootty Mashup, Mammootty Video, Mammootty Images, Entertainment News, IE Malayalam
സുലുവിനെ കണ്ടാല്‍ ഉമ്മയുടെ അസുഖങ്ങളെല്ലാം മാറും; മമ്മൂട്ടിയിൽ നിന്നും പഠിച്ച ഹൃദയബന്ധങ്ങളെക്കുറിച്ച് ആന്റോ ജോസഫ്

“ഇത്രയും കാലം ഞാന്‍ കണ്ട മമ്മൂക്ക ഹൃദയത്തില്‍ സ്നേഹം മാത്രമുള്ള കുടുംബനാഥനാണ്. ലോകമെങ്ങുമുള്ള കുടുംബനാഥന്മാര്‍ റോള്‍മോഡലാക്കേണ്ടയാള്‍,” ആന്റോ ജോസഫ് കുറിച്ചു

Loading…

Something went wrong. Please refresh the page and/or try again.

Mammootty Photos

14 Photos
നിക്ക് ഉട്ടിനെ ക്യാമറയിൽ പകർത്തി മമ്മൂട്ടി

വിയറ്റ്‌നാമിലെ ഭീകര അവസ്ഥ ലോകത്തെ അറിയിച്ച പ്രശസ്തമായ, നഗ്നയായി റോഡിലൂടെ ഓടി വരുന്ന പെണ്‍കുട്ടിയെ ഫോട്ടോ എടുത്തത് നിക്ക് ആയിരുന്നു

View Photos
8 Photos
കത്രീന കെയ്ഫിന്റെ നവരാത്രി ആഘോഷം മമ്മൂട്ടിക്കും നിവിനുമൊപ്പം കേരളത്തിൽ

ബോളിവുഡ് താരം കത്രീന കെയ്ഫ്, മമ്മൂട്ടി, ജയറാം, വിക്രംപ്രഭു, കാര്‍ത്തി, നാഗാർജുന, മഞ്ജുവാര്യര്‍, മപ്രഭു, നിവിന്‍ പോളി തുടങ്ങിയവർ പങ്കെടുത്തു

View Photos

Mammootty Videos

one movie, വൺ ട്രെയിലർ, mammootty, മമ്മൂട്ടി, one movie trailer, ie malayalam, ഐഇ മലയാളം
‘ഇവിടെ ഒരു മുഖ്യമന്ത്രിയുണ്ട്’: ‘വൺ’ ട്രെയിലർ പുറത്തിറങ്ങി

കടക്കൽ ചന്ദ്രൻ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന മുഖ്യമന്ത്രി കഥാപാത്രത്തിന്റെ പേര്. പ്രതിപക്ഷ നേതാവായാണ് മുരളി ഗോപി അഭിനയിക്കുന്നത്

Watch Video
The Priest, ദ പ്രീസ്റ്റ്, Mammootty Manju The Priest First Look, Manju Warrier, മഞ്ജു വാരിയർ, Mammootty, മമ്മൂട്ടി, Manju and Mammootty, മഞ്ജുവും മമ്മൂട്ടിയും, IE Malayalam, ഐഇ മലയാളം
പ്രീസ്റ്റിലെ പെണ്ണുങ്ങളും മേരി മാതാവും; ഭക്തിയും നിഗൂഢതയും നിറയുന്ന ഗാനം

The Priest Release: മമ്മൂട്ടി ചിത്രങ്ങളിൽ പലപ്പോഴും മനോഹരമായ ഭക്തിഗാനങ്ങൾ ഉണ്ടാകാറുണ്ട്. പ്രീസ്റ്റിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതും അത്തരമൊരു ഭക്തിഗാനമാണ്. എന്നാൽ ഭക്തിക്കൊപ്പം അൽപ്പം നിഗൂഢതയുമുണ്ട്

Watch Video
mammootty, one teaser, ie malayalam
കടയ്ക്കൽ ചന്ദ്രൻ മമ്മൂട്ടിയുടെ കയ്യിൽ ഭദ്രം, വണ്ണിന്റെ ടീസർ ഏറ്റെടുത്ത് ആരാധകർ

‘ചിറകൊടിഞ്ഞ കിനാവുകൾ’ക്കുശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൺ’

Watch Video
Mammootty, Pathinettam Padi, Lyrical Video, iemalayalam
‘ബീമാപള്ളി..’ മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ആദ്യ ഗാനം

ഏപ്രില്‍ 17 ന് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ജൂണ്‍ അവസാനത്തോടെ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്

Watch Video
Mammootty, Oru Kuttanadan Blog
‘ഞാന്‍ ചീത്തപ്പേര് കേള്‍ക്കുന്നത് ഇതാദ്യമായിട്ടൊന്നുമല്ല,’ മമ്മൂട്ടി ചിത്രത്തിന്റെ ട്രെയിലര്‍

ഹരി എന്ന ബ്ലോഗറായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

Watch Video
ആ ക്രെഡിറ്റും ടിനി ടോമിന് കൊടുക്കേണ്ട! ഗ്രേറ്റ് ഫാദറില്‍ ഡ്യൂപ്പില്ലാതെ മമ്മൂട്ടി ചെയ്ത സംഘട്ടനരംഗം പുറത്ത്

ചില ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയി അഭിനയിച്ചെന്ന കാരണം കൊണ്ടാണ് ഇത്തവണയും സംഘട്ടനം ചെയ്തത് ടിനി ടോം ആണെന്ന തരത്തില്‍ പ്രചരണം നടന്നത്

Watch Video
the great father, mammooty, david ninan
തരംഗമായി മമ്മൂട്ടി ഫാൻസ് ഒരുക്കിയ ദി ഗ്രേറ്റ് ഫാദർ ട്രെയിലർ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മുട്ടി ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. ഡേവിഡ് നൈനാൻ എന്ന കഥാപാത്രമായാണ് മമ്മുട്ടി ചിത്രത്തിലെത്തുന്നത്

Watch Video