രക്തസാക്ഷിപ്പണി
ദിവാകരന്റെ ജീവിതം, ലക്ഷ്യം, രാഷ്ട്രീയം ഇപ്പോ അതൊന്നും ബാക്കിയില്ലെന്ന് അമ്മക്കും നന്നായറിയാം. പിരിവിന് മാത്രം ഇടക്കിടെ കയറിവരുന്ന ഇന്സ്റ്റാള്മെന്റുകാരെ പോലെയായിരിക്കുന്നു പാര്ട്ടിക്കാര്. അതും ആദ്യം ഇവിടെതന്നെ കയറി തുടങ്ങണം. രക്തസാക്ഷിയുടെ വീടല്ലേ, കണിശം നോക്കണംന്നായിരിക്കും