കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ 282 സീറ്റുകള്‍ ജയിച്ചായിരുന്നു നരേന്ദ്രമോദി നയിക്കുന്ന ബിജെപി അധികാരത്തിലെത്തിയത്. 2009 ല്‍ 145 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് 44 ലേക്ക് ചുരുങ്ങി. ലോകസഭയിലെ ശക്തമായ ഭൂരിപക്ഷത്തിന്റെ കരുത്തിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ജി.എസ്.ടി അടക്കമുള്ള ബില്ലുകള്‍ പാസാക്കിയത്. കാലയളവ് തീരാനിരിക്കെ മധ്യപ്രദേശും ചത്തീസ്ഗഢും രാജസ്ഥാനും ബിജെപി കൈവിടുകയുണ്ടായി. ലോകസഭാ തിരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധാ കേന്ദ്രം 80 ല്‍ 71 സീറ്റും ബിജെപി നേടിയ യുപിയാകും. അതേസമയം, സമാനദിശയില്‍ സഞ്ചരിക്കുന്ന പ്രാദേശ പാര്‍ട്ടികളെ കൂട്ടുപിടിക്കുകയാവും കോണ്‍ഗ്രസിന്റെ ലക്ഷ്യം.