കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന, കായലുകൾക്കും വിശാലമായ നെൽവയലുകൾക്കും മറ്റ് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കും പേരുകേട്ട ഒരു പ്രദേശമാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്.Read More
കഴിഞ്ഞ എതാനും ദിവസങ്ങളായി കേരളത്തിൽ നിറഞ്ഞൊഴുകുന്ന ഒന്നാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതം സംബന്ധിച്ച വാർത്തകൾ. വളരെ പെട്ടെന്ന് കുട്ടനാട് വെള്ളപ്പൊക്കത്തിന്റെ, ദുരിതങ്ങളുടെ ഭൂമികയായി, നാട്ടുകാർ വിട്ടുപോകുന്ന നാടായി…
പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റേഷൻ കടകൾക്ക് നാശം നേരിട്ട കുട്ടനാട്ടിൽ റേഷൻ സംവധാനം സുഗമമാക്കാനാണ് ഒഴുകിയെത്തുന്ന റേഷൻ കടകൾ ആരംഭിച്ചത്. മൊബൈൽ മാവേലി സ്റ്റോറും ഈ…
അറുപതിനായിരത്തോളം ഹെക്ടർ കൃഷിയിടത്തിലാണ് ഈ നഷ്ടമുണ്ടായിട്ടുളളത്. മൂന്നേകാൽ ലക്ഷത്തോളം കർഷകരെ ബാധിച്ച പേമാരിയിൽ ഏറ്റവും കൂടുതൽ തുകയുടെ നഷ്ടമുണ്ടായത് ആലപ്പുഴ ജില്ലയ്ക്കാണ്.
Kerala Floods:”ഇങ്ങനെ പിടിവിട്ട് നിൽക്കുന്ന നാട്ടിലേക്കാണ് തുടരെത്തുടരെ രണ്ട് വൻ വെള്ളപ്പൊക്കങ്ങൾ എത്തിയത്. ആദ്യതവണ കുട്ടനാട്ടിൽ തന്നെ, ക്യാമ്പുകളിലാണെങ്കിലും തുടരാൻ ആളുകൾക്ക് കഴിഞ്ഞു. ഇത്തവണ വീടും നാടും…