മലയാള സിനിമയിലെ ഒരു ഹാസ്യനടനായിരുന്നു കുതിരവട്ടം പപ്പു. പനങ്ങാട്ട് രാഘവന്റെയും ദേവിയുടെയും ആദ്യത്തെ മകനായി 1936 ൽ കോഴിക്കോടിനടുത്തുള്ള ഫറോക്കിൽ ജനനം. യഥാർത്ഥ പേര് പനങ്ങാട്ട് പത്മദളാക്ഷൻ എന്നായിരുന്നു.
പപ്പുവിന്റെ ആദ്യചിത്രം “മൂടുപടം” ആണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്, ഭാർഗ്ഗവീനിലയം എന്ന ചിത്രമാണ്. പത്മദളാക്ഷൻ എന്ന് പേരിനു പകരം, കുതിരവട്ടം പപ്പു എന്ന പേര് വരാനും കാരണം ഈ ചിത്രം തന്നെ. പ്രസിദ്ധ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറാണ് പത്മദളാക്ഷന് കുതിരവട്ടം പപ്പു എന്ന പേര് കല്പിച്ച് നൽകിയത്.
അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട് , അവളുടെ രാവുകൾ എന്നിങ്ങനെ 1500-ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. സംവിധായകൻ ഷാജി കൈലാസിന്റെ നരസിംഹം ആയിരുന്നു പപ്പുവിന്റെ അവസാന ചിത്രം. ഹൃദയാഘാതത്തെത്തുടർന്ന് 2000 ഫെബ്രുവരി 25-ന് അദ്ദേഹം നിര്യാതനായി.Read More
‘വെള്ളാനകളുടെ നാട്’ സിനിമയില്‍ സുലൈമാനും മെയ്തീനും റോഡ് റോളര്‍ മെക്കാനിക്കുകളായിരുന്നെങ്കില്‍ ജീവിതത്തില്‍ രണ്ടുപേരും ഇതേ വാഹനത്തിന്റെ വളയം പിടിച്ചവരാണ്
അടുത്തിടെ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വൻപരാജയവും മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും എൻഡിഎയിൽ നിന്ന് പുറത്തുപോയ സഖ്യകക്ഷികൾക്കെതിരെയുള്ള കടുത്ത നിലപാട് ഉപേക്ഷിക്കാൻ ബിജെപിയെ പ്രേരിപ്പിച്ചതായി തോന്നുന്നു
അവസാനത്തെ നിരയിൽ നിൽക്കുകയായിരുന്നു ഞാൻ. അപ്പോൾ അയാൾ എന്റെ അടുത്തായി വന്നു നിന്നു. പെട്ടെന്ന് ഒരു കൈ എന്റെ നിതംബത്തിൽ തൊട്ടു. ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോൾ അയാളുടെ…