പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. പ്രയാഗ് രാജ് (അലഹബാദ്), ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും പ്രയാഗ് രാജിലും നടക്കുന്നു. 2007-ൽ നടന്ന അർദ്ധകുംഭമേളയിൽ 700 ലക്ഷം പേർ പങ്കെടുത്തതായി കരുതപ്പെടുന്നു. 12 പൂർണ്ണ കുംഭമേളയ്ക്കു ശേഷം 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള 2013 ലാണ് അവസാനമായി നടന്നത്[2].കേന്ദ്ര്ര സർക്കാർ 5000 കോടി രൂപയും സംസ്ഥാന സർക്കാർ 2500 കോടി രൂപയും ഈ മഹോത്സവത്തിന് വേണ്ടി ചെലവാക്കുന്നു
നദിക്കരകളിലെ താൽകാലിക കൂടാരങ്ങളിൽ നിന്നുയരുന്ന മന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വിശ്വാസത്തിന്റെ പാരമ്യത്തിൽ ജനങ്ങൾ ഒഴുകി കൊണ്ടിരിക്കയാണ്. അവയിലൊരാളായി തിരക്കുകളിലലിഞ്ഞ് അങ്ങനെ നടന്നാൽ തന്നെ സമയം പോകുന്നത് അറിയുകയില്ല.